ഗുജറാത്ത്‌, ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ എട്ടിന് തുടങ്ങും

ന്യൂഡൽഹി> ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. ഗുജറാത്തിൽ 182 മണ്ഡലത്തിലെ വോട്ടുകൾ 37 കേന്ദ്രത്തിലായി എണ്ണും. 68 സീറ്റുള്ള ഹിമാചൽപ്രദേശിൽ വോട്ടെണ്ണൽ അതത് മണ്ഡലങ്ങളിൽ നടക്കും. ഉത്തർപ്രദേശിലെ മെയിൻപുരി ലോക്സഭ മണ്ഡലത്തിലും രാംപുർ, ഖാട്ടൗലി നിയമസഭ മണ്ഡലങ്ങളിലും ഒഡിഷ, രാജസ്ഥാൻ, ബിഹാർ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ഓരോ നിയമസഭ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും വ്യാഴാഴ്ചയാണ്.

ബിജെപി 27 വർഷമായി ഭരണത്തിലുള്ള ഗുജറാത്തിൽ അവർ വീണ്ടും മുന്നിലെത്തുമെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ നൽകുന്ന സൂചന ഓരോ തെരഞ്ഞെടുപ്പിലും ഭരണമാറ്റം ഉണ്ടാകുന്ന ഹിമാചൽപ്രദേശിൽ ഇപ്പോൾ ഭരണത്തിലുള്ള ബിജെപിക്ക് നേരിയ മുൻതൂക്കമാണ് എക്സിറ്റ്പോളുകൾ നൽകുന്നത്. ഗുജറാത്തിൽ ഡിസംബർ ഒന്നിന് വോട്ടെടുപ്പ് നടന്ന 89 മണ്ഡലത്തിൽ ശരാശരി 63.3 ശതമാനവും ഡിസംബർ അഞ്ചിന് വോട്ടെടുപ്പ് നടന്ന 93 മണ്ഡലത്തിൽ 64.65 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. നവംബർ 12ന് വോട്ടെടുപ്പ് നടന്ന ഹിമാചൽപ്രദേശിൽ പോളിങ് 74 ശതമാനമായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/oSFxUgH

Comments

Archive

Contact Form

Send