‘ഹരിയാന കായികമന്ത്രി ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറി ' ; വനിതാ അത്‌ലറ്റിക്‌ കോച്ചിന്റെ വെളിപ്പെടുത്തല്‍



ന്യൂഡൽഹി
ഹരിയാന കായികമന്ത്രി സന്ദീപ് സിങ് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്ന് വനിതാ അത്ലറ്റിക് കോച്ചിന്റെ വെളിപ്പെടുത്തൽ. ജൂനിയർ കോച്ചും ദേശീയ അത്ലറ്റിക് താരവുമാണ് ചണ്ഡീഗഢിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചത്. ഇവർ 100 മീറ്റർ ഇനത്തിൽ ദേശീയ ചാമ്പ്യനുമാണ്.

മന്ത്രി വസതിയിൽവച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറി. സമൂഹമാധ്യമത്തിൽ സന്ദേശം അയച്ച മന്ത്രി തന്നെ വസതിയിൽ എത്തി കാണണമെന്നും ചില രേഖകൾക്കുവേണ്ടിയാണെന്നുമാണ് പറഞ്ഞിരുന്നത്. വഴങ്ങിയാൽ ഇഷ്ടമുള്ളിടത്തേക്ക് സ്ഥലംമാറ്റം നൽകാമെന്ന് പറഞ്ഞു. എതിർത്തപ്പോൾ തന്നെ സ്ഥലംമാറ്റി പീഡിപ്പിച്ചെന്നും മറ്റ് വനിതാ കോച്ചുമാർക്കും മന്ത്രിയിൽനിന്ന് ദുരനുഭവം നേരിടേണ്ടിവന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. സന്ദീപ് സിങ്ങിനെതിരെ പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ആഭ്യന്തരമന്ത്രി അനിൽ വിജ് തുടങ്ങിയവർ തന്റെ പരാതി കേൾക്കാൻ തയ്യാറായില്ലെന്ന് കോച്ച് പറഞ്ഞു. ആരോപണം മന്ത്രി നിഷേധിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/DgOB6hG

Comments

Archive

Contact Form

Send