പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട് തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്ക്
ചെങ്ങന്നൂർ> നീങ്ങുന്ന ട്രെയിനിൽ നിന്നും ചാടി ഇറങ്ങുന്നതിനിടയിൽ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട് തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്ക്. തെങ്കാശി 507 പിആർഎസ് പാളയം കറുപ്പ സ്വാമി (53) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 6.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയ പാലരുവി എക്സ്പ്രസ് ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കവെയാണ് അപകടത്തിൽപ്പെട്ടത്.
ട്രെയിനിന്റെ പുറകിലുള്ള എസ്എൽആർ ഡി കോച്ചിലായിരുന്നു കറുപ്പസ്വാമി യാത്ര ചെയ്തിരുന്നത്. ഉറങ്ങിപ്പോയ കറുപ്പ സ്വാമി ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പ്ലാറ്റ് ഫോമിനിടയിൽ വീണത്. അരയ്ക്കു മുകളിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആർപിഎഫും ചെങ്ങന്നൂർ പോലീസും ചേർത്ത് രക്ഷപ്പെടുത്തി. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേ മാറ്റി. തമിഴ് നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചതായി ചെങ്ങന്നൂർ പോലീസ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/uvdAbXS
Comments