ഇന്ത്യ ചൈന സംഘർഷം ; ചർച്ച ആവശ്യപ്പെട്ട്‌ പ്രതിപക്ഷ പ്രതിഷേധം


ന്യൂഡൽഹി
ഇന്ത്യ–- ചൈന അതിർത്തി സംഘർഷത്തിൽ ചർച്ച ആവശ്യപ്പെട്ട് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. കേന്ദ്ര സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ഇരുസഭയിലും ചർച്ചയ്ക്ക് സന്നദ്ധമാകണമെന്നും പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു. സിപിഐ എം, സിപിഐ, കോൺഗ്രസ്, ആർജെഡി, ജെഡിയു, ശിവസേന, ഡിഎംകെ, എൻസിപി തുടങ്ങിയ പാർടികളിലെ എംപിമാർ പ്രതിഷേധത്തിൽ അണിചേർന്നു.

ബുധനാഴ്ച ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർടി യോഗത്തിൽ സോണിയ ഗാന്ധിയും വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടു. എല്ലാ ചോദ്യങ്ങൾക്കും ചർച്ചയിലൂടെ മറുപടി നൽകാനാകും. എന്തുകൊണ്ടാണ് അതിർത്തിയിൽ ചൈന തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. എന്തെല്ലാം തയ്യാറെടുപ്പുകളാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ നയം എന്താണ്–- സോണിയ ചോദിച്ചു. ശീതകാല സമ്മേളനം ആരംഭിച്ച ദിവസംമുതൽ പ്രതിപക്ഷ പാർടികൾ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടിരുന്നു. ഡിസംബർ ഒമ്പതിന് അരുണാചൽ അതിർത്തിയിൽ വീണ്ടും സംഘർഷം ഉണ്ടായതിനെത്തുടർന്ന് ചർച്ചയ്ക്കായുള്ള സമ്മർദം ശക്തിപ്പെടുത്തി. ഇരുസഭയിലും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രസ്താവന നടത്തിയെങ്കിലും ചർച്ചയ്ക്കുമാത്രം സർക്കാർ സന്നദ്ധമായില്ല.



Credits National || Deshabhimani ​Online ​News https://ift.tt/lqYjpKX

Comments

Archive

Contact Form

Send