സിദ്ദു മൂസേവാല കൊലപാതകം ; കോൾഡി ബ്രാർ 
യുഎസിൽ പിടിയിൽ


ന്യൂഡൽഹി
പഞ്ചാബ് ഗായകൻ സിദ്ദു മൂസേവാല വധത്തിലെ മുഖ്യസൂത്രധാരനായ അധോലോക നേതാവ് ഗോൾഡി ബ്രാർ അമേരിക്കയിൽ പിടിയിൽ. കഴിഞ്ഞ 20ന് കലിഫോർണിയയിൽവച്ച് പിടിയിലായെന്നാണ് റിപ്പോർട്ട്. ലോറൻസ് ബിഷ്ണോയ് സംഘത്തിലെ പ്രധാനിയായ ഗോൾഡി ബ്രാർ ക്യാനഡയിൽനിന്ന് ഈയടുത്താണ് യുഎസിലെത്തിയത്.

മൂസേവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഗോൾഡി ബ്രാർ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെ പിടിയിലാകുമെന്ന സമ്മർദത്തിൽ യുഎസിലേക്ക് മാറിയെന്നാണ് റിപ്പോർട്ട്. തുടർന്ന് ഫ്രെസ്നോ, സാക്രമെന്റോ, ഫ്രിസോ, സാൾട്ട് ലേക്ക് തുടങ്ങിയ നഗരങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഗോൾഡി അറസ്റ്റിലായതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ദേരാ സച്ചാ സൗദ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും പ്രധാന സൂത്രധാരനാണ് ഗോൾഡി.



Credits Kerala || Deshabhimani ​Online ​News https://ift.tt/NMmIeu4

Comments

Archive

Contact Form

Send