പെൻഷനിൽ ആശങ്ക വേണ്ട: 
മന്ത്രി കൃഷ്‌ണൻകുട്ടി


കൊച്ചി
കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ വനിതാവേദി സംസ്ഥാന സമ്മേളനം വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പെൻഷൻ സുരക്ഷയ്ക്കായി രൂപീകരിച്ചിട്ടുള്ള മാസ്റ്റർ ട്രസ്റ്റ്, പെൻഷൻ ഫണ്ട് തുടങ്ങിയ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പെൻഷൻ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും പറഞ്ഞു.

വനിതാവേദി സംസ്ഥാന ജനറൽ കൺവീനർ എൻ രമാഭായ് അധ്യക്ഷയായി. കൊച്ചി മേയർ എം അനിൽകുമാർ മുഖ്യാതിഥിയായി. അസോസിയേഷൻ ജനറൽ സെക്രട്ടറി പി ബാലകൃഷ്ണൻ, പ്രസിഡന്റ് എൻ വേണുഗോപൻ, വി കെ ശോഭന, ഡോ. പി എം ആരതി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എൻ രമാഭായ് (ചെയർപേഴ്സൺ), ജ്യോതി ശശിഭായി, വി കെ ശോഭന, കോമളാംഗി (വൈസ് ചെയർപേഴ്സൺമാർ), ജി ശ്രീകുമാരിയമ്മ (ജനറൽ കൺവീനർ), കമലാദേവി, ഗീത ജി നായർ, മായാദേവി (ജോയിന്റ് കൺവീനർമാർ).



Credits Kerala || Deshabhimani ​Online ​News https://ift.tt/Ve69Quo

Comments

Archive

Contact Form

Send