ശമ്പളവിതരണം സമയബന്ധിതമാക്കി : മന്ത്രി ആന്റണി രാജു
തിരുവനന്തപുരം
കെഎസ്ആർടിസി ജീവനക്കാർക്ക് സമയബന്ധിതമായി ശമ്പളം നൽകാൻ നിർദേശിച്ചിട്ടുണ്ടന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. നിലവിൽ ശമ്പള കുടിശ്ശികയില്ല. സർക്കാർ നൽകുന്ന 50 കോടി രൂപ സഹായവും മറ്റു വായ്പകളും ലഭിക്കുന്നതിലുണ്ടാകുന്ന സ്വാഭാവികമായ കാലതാമസം മാത്രമാണുള്ളത്.
സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കിത്തുടങ്ങി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ 95ൽ നിന്ന് 15 ആക്കി. വർക്ക്ഷോപ്പുകൾ 22 ആയി. അശാസ്ത്രീയ ഡ്യൂട്ടി പാറ്റേൺമൂലം 5000 ബസിൽ നാലായിരത്തോളമേ ഓടിക്കാനാകുന്നുള്ളൂ. പുതിയ ഡ്യൂട്ടി പാറ്റേൺ പാറശാല ഡിപ്പോയിൽ നടപ്പാക്കിയത് വിജയകരമാണ്. ഇത് വ്യാപിപ്പിച്ചാൽ 800 ബസ് കൂടുതലായി ഓടിക്കാം. ഷെഡ്യൂൾ ഉയരും. വരുമാനം വർധിക്കും. ഒരു വർഷത്തിനകം 1783 പുതിയ ബസ് വാങ്ങും. 814 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് കിഫ്ബി ലഭ്യമാക്കുമെന്നും എം വിൻസെന്റിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
കെ റെയില്‍ ഇനി
കണ്‍സള്‍ട്ടന്റ്
കെഎസ്ആർടിസിയുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനെ (കെ -റെയിൽ) നിയമിക്കാൻ ധാരണയായി. ബോർഡ് യോഗത്തിലാണ് തീരുമാനം. നിർമാണ വിഭാഗത്തിന്റെ പ്രവർത്തനങ്ങളുടെ ഏകോപനവും നടത്തിപ്പും കൺസൾട്ടന്റുകൾ വഴിയാണ് നടപ്പാക്കുന്നത്. നിലവിൽ എച്ച്എൽഎൽ, കെൽ, സിൽക്ക് എന്നിവ കൺസൾട്ടന്റാണ്. പുതുക്കിപ്പണിയുന്ന ചെങ്ങന്നൂർ ഡിപ്പോയുടെ പ്രവർത്തനമാകും കെ റെയിൽ ആദ്യം ഏറ്റെടുക്കുക.
Credits Kerala || Deshabhimani Online News https://ift.tt/bXOxl1u
Comments