കിസാൻസഭ അഖിലേന്ത്യ സമ്മേളനം ; ആദ്യ ദീപശിഖ തെലങ്കാനയിൽനിന്ന് പ്രയാണം തുടങ്ങി
ന്യൂഡൽഹി
അഖിലേന്ത്യ കിസാൻസഭ 35–-ാ-മത് അഖിലേന്ത്യ സമ്മേളനത്തിനുള്ള ആദ്യ ദീപശിഖാ റാലി പ്രയാണം തുടങ്ങി. തെലങ്കാന സായുധ പോരാട്ടത്തിലെ ആദ്യ രക്തസാക്ഷി ദൊഡ്ഡി കൊമരയ്യയുടെ ജന്മഗ്രാമമായ കടവെണ്ടിയിൽ കിസാൻ സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സാരംപള്ളി മല്ലറെഡ്ഡി ജാഥാ ക്യാപ്റ്റൻ പി കൃഷ്ണപ്രസാദിന് ദീപശിഖ കൈമാറി. ദൊഡ്ഡി കൊമരയ്യയുടെ സഹോദരപുത്രൻ ഭിക്ഷപതിയും എത്തിയിരുന്നു. തെലങ്കാന കർഷകസംഘം സംസ്ഥാന സെക്രട്ടറി ടി സാഗർ, കേരള ജോയിന്റ് സെക്രട്ടറി എം പ്രകാശൻ തുടങ്ങിയവർ ജാഥാംഗങ്ങളാണ്. തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ പ്രയാണം നടത്തും. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണന്റെ നേതൃത്വത്തിലുള്ള മറ്റൊരു ദീപശിഖാറാലി ചൊവ്വാഴ്ച തമിഴ്നാട്ടിലെ കീഴ്വെന്മണി രക്തസാക്ഷി മണ്ഡപത്തിൽനിന്നു പുറപ്പെടും.
Credits National || Deshabhimani Online News https://ift.tt/T16movu
Comments