ബഫർസോൺ : കുമളിയിൽ ഫീൽഡ് സർവേ ആരംഭിച്ചു


കുമളി
സംരക്ഷിത വനമേഖലകൾക്ക് ചുറ്റിലും ബഫർസോൺ നിശ്ചയിച്ചതിലുള്ള പരാതികൾ പരിഹരിക്കുന്നതിനുള്ള ഫീൽഡ് തല സർവേക്ക് തുടക്കമായി. കുമളിയിൽ റവന്യൂ, വനം, പഞ്ചായത്ത് തുടങ്ങിയ മൂന്നു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് പരിശോധന. ജനവാസകേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, എന്നിവ ഒഴിവാക്കി കുറ്റമറ്റ രീതിയിൽ മാപ്പ് തയ്യാറാക്കുന്നതിനാണ് സർവ്വേ.

പെരിയാർ കടുവാസങ്കേതത്തിലെ ബഫർസോൺ നിശ്ചയിക്കാൻ കുമളി ടൗൺ വാർഡിൽ നിന്നാണ് വെള്ളി രാവിലെ പരിശോധന ആരംഭിച്ചത്. കുമളി സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ച് വികാരി ഫാ. ബിജി മാമൻ പൂരിപ്പിച്ച് നൽകിയ ഫോറം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഏറ്റുവാങ്ങി. ജില്ലാ, പഞ്ചായത്ത്, വാർഡ്, വില്ലേജ്, കെട്ടിട നമ്പർ, സർവേ നമ്പർ, ആസ്തി വിവരം, സ്ഥലത്തിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങളാണ് സ്ഥലപരിശോധന സർവേയിൽ ശേഖരിക്കുന്നത്. ശനിയാഴ്ച തേക്കടി, അമരാവതി, ചോറ്റുപാറ വാർഡുകളിൽ സർവേ നടക്കും. കുമളി പഞ്ചായത്തിൽ 11 വാർഡുകളാണ് ബഫർസോണിലുള്ളത്. പഞ്ചായത്തിൽ ആകെ 20 വാർഡാണുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/XRF9hl4

Comments

Archive

Contact Form

Send