സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് ട്രാക്കുണരും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണ് മത്സരം. കോവിഡിന്റെ രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് മേള നടക്കുന്നത്. രാത്രിയിലും മത്സരമുണ്ടെന്നതാണ് ഈ വർഷത്തെ മേളയുടെ പ്രത്യേകത. കായികോത്സവത്തിന്റെ മേള 36–-ാം പതിപ്പ് ഇന്ന് വൈകിട്ട് ആറിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ആദ്യദിനം 23 ഫൈനൽ നടക്കും. രാവിലെ ഏഴിന് സീനിയർ ആൺകുട്ടികളുടെ 3000മീറ്ററോടെ മേളക്ക് തുടക്കമാകും. ആറ് വരെ നീളുന്ന മേളയിൽ 98 ഇനങ്ങളിലായി 2737 താരങ്ങളാണ് മാറ്റുരയ്ക്കുക. ട്രാക്ക്, ജമ്പ് ഇനങ്ങൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും ജാവലിൻ ത്രോ ഒഴികെയുള്ള ത്രോ ഇനങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായിരിക്കും.. 2019ൽ കണ്ണൂരിലെ മീറ്റിൽ പാലക്കാടായിരുന്നു ജേതാക്കൾ.
Credits Kerala || Deshabhimani Online News https://ift.tt/jZsvizC
Comments