സഹ. സംഘങ്ങളിലെ കേന്ദ്ര ഇടപെടല്‍ ; മദ്രാസ് ഹൈക്കോടതിയിലേക്ക് 
കേസുകള്‍ മാറ്റാന്‍ ഉത്തരവ്


കൊച്ചി
പ്രാഥമിക സഹകരണ സംഘങ്ങൾ പേരിനൊപ്പം ‘ബാങ്ക്’ ചേർക്കുന്നത് തടഞ്ഞ റിസർവ് ബാങ്കി​ന്റെ നടപടി മദ്രാസ് ഹൈക്കോടതി പരിശോധിക്കും. ബാങ്കുകളെ റിസർവ് ബാങ്കി​ന്റെ നിയന്ത്രണത്തിലാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയുടെ സാധുത ചോദ്യംചെയ്ത് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള മുഴുവൻ കേസുകളും മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടതായി സഹകരണവകുപ്പ് സ്പെഷ്യൽ ഗവ. പ്ലീഡർ പി പി താജുദീൻ ഹൈക്കോടതിയെ അറിയിച്ചു.

ബാങ്കിങ് നിയന്ത്രണനിയമം നേരത്തേ ഭേദഗതി ചെയ്തെങ്കിലും 2020ലാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്. സംസ്ഥാന വിഷയമായ സഹകരണമേഖലയിൽ കേന്ദ്രസർക്കാർ അനധികൃതമായി ഇടപെടുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. പേരിനൊപ്പം ‘ബാങ്ക്’ ചേർത്തതിന് എതിരായ സർക്കുലറും നടപടിയും ചോദ്യംചെയ്ത് മേപ്പയൂർ സർവീസ് സഹകരണസംഘം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 2020ലെ ബാങ്കിങ് നിയന്ത്രണ നിയമഭേദഗതി നിയമത്തി​ന്റെ ഭരണഘടനാസാധുതയും ചോദ്യംചെയ്തിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/9j5YlrZ

Comments

Archive

Contact Form

Send