ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

ഉദുമ> ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. സുഹൃത്തുക്കൾക്ക് ഗുരുതര പരിക്കേറ്റു. ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ബേക്കൽ മൗവ്വലിലെ അശ്ഫാഖാനാ (18)ണ് മരിച്ചത്. പള്ളിക്കര -പെരിയാ റോഡ് ജംങക്ഷനിൽ തിങ്കൾ രാത്രി 11.45 യോടെയാണ് അപകടം. കൂടെയുണ്ടായിരുന്ന പാലക്കുന്ന് കണ്ണംകുളം സ്വദേശികളായ രണ്ട് സുഹൃത്തുകൾക്കാണ് പരിക്കേറ്റത്. ഇവരെ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പള്ളിക്കര ടർഫ് മൈതാനത്ത് ഫുട്ബോൾ കളിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇവർ സഞ്ചരിച്ച സ്കൂട്ടർ പെരിയ റോഡിൽ നിന്ന് സംസ്ഥാന പാതയിലേക്ക് കയറുന്നതിനിടെ ബേക്കൽ ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുമായി ഇടിക്കുകയായിരുന്നു. അബ്ദുർ റഹ്മാന്റെയും സമീറയുടെയും മകനാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/lJNR605

Comments

Archive

Contact Form

Send