ദേശീയ പാതയിൽ വാഹനാപകടം: യുവാവ് മരിച്ചു
അങ്കമാലി> ദേശീയ പാതയിൽ മോണിംഗ് സ്റ്റാർ കോളേജിന് മുന്നിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാലടി മരോട്ടിച്ചുവട് ശിവജിപുരം സ്വദേശി വാഴേലിപറമ്പിൽ വീട്ടിൽ അശ്വിനാണ് (25) മരിച്ചത്. രാത്രി 12 .30 നായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ അശ്വിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Credits Kerala || Deshabhimani Online News https://ift.tt/Y031sXb
Comments