ആർഎസ്‌എസിന്റേത്‌ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച പാരമ്പര്യം: മുഖ്യമന്ത്രി

തലശേരി > സ്വാതന്ത്ര്യസമരത്തോട് വഞ്ചനകാട്ടിയ ആളെയാണ് ധീരദേശാഭമാനിയെന്നും സ്വാതന്ത്ര്യസമരപോരാളിയെന്നും ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾ ചിത്രീകരിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായിവിജയൻ പറഞ്ഞു. ധീരദേശാഭിമാനി എന്ന് സംഘ്പരിവാറുകാർ കൊട്ടിഘോഷിക്കുന്ന സവർക്കർ അന്തമാൻ ജയിലിൽവച്ച് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതികൊടുത്ത് പുറത്തുവന്ന ആളാണ്. ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ഒരുപങ്കും വഹിക്കാത്തവരാണ് ആർഎസ്എസ്. ഏതെല്ലാം തരത്തിൽ സ്വാതന്ത്ര്യസമരത്തെ തുരങ്കംവെക്കാനാവുമെന്നാണ് അവർ ആലോചിച്ചത്. അന്നത്തെ സംഘ്പരിവാർ നേതാക്കൾ ബ്രിട്ടീഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് വൈസ്രോയിയെ കണ്ട്നിങ്ങൾക്ക് എതിരല്ലെന്നും, നിങ്ങൾ ഇവിടെ തുടരണമെന്നും പറഞ്ഞവരാണ് അന്നത്തെ സംഘ്പരിവാർ നേതാക്കൾ. കമ്യൂണിസ്റ്റ് പാർടി പിണറായി പാറപ്രം സമ്മേളനവാർഷികാഘോഷ സമാപനംസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയപ്രസ്ഥാനത്തിൽ കമ്യൂണിസ്റ്റുകാർ വലിയ പങ്കാണ് വഹിച്ചത്. പൂർണസ്വാതന്ത്ര്യപ്രമേയം കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ചത് കമ്യൂണിസ്റ്റുകാരനായിരുന്നു. ആദ്യഘട്ടത്തിൽ കോൺഗ്രസ് അത് സ്വകരിച്ചില്ലെങ്കിലും പിന്നീട് അവർക്കും ഈ മുദ്രാവാക്യം അംഗീകരിക്കേണ്ടിവന്നു. കമ്യൂണിസ്റ്റുകാർക്കെതിരായ ഭരണകൂട കടന്നാക്രമണം സ്വാതന്ത്ര്യത്തിന് ശേഷവുമുണ്ടായി. എകെജി ജയിലിൽ കിടന്നാണ് സ്വാതന്ത്ര്യപുലരി കാണുന്നത്. അതിക്രൂരമായ വേട്ടയാണ് ഇതിന് ശേഷവും കമ്യൂണിസ്റ്റ്പാർടിക്ക് നേരെ കൊൺഗ്രസ് നടത്തിയത്. പാർടിയെ നിരോധിച്ച്, പാർടി പ്രവർത്തനം ഇല്ലാതാക്കാൻ ശ്രമിച്ചു. 1952ൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസിനെ ചൊദ്യംചെയ്ത് പ്രധാന പ്രതിപക്ഷ വിഭാഗമായി കമ്യൂണിസ്റ്റ്പാർടി ഉയർന്നുവന്നതായും പിണറായി പറഞ്ഞു.

കോൺഗ്രസും ബിജെപിയും നയപരമായ കാര്യങ്ങളിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. രണ്ട് പാർടിയാണെങ്കിലും സാമ്പത്തിക നയം വ്യത്യാസമില്ലാതെ രണ്ട് കൂട്ടരും അംഗീകരിക്കുന്നു. ആഗോളവത്കരണ നയംഅതിതീവ്രമായി ബിജെപി നടപ്പാക്കുമ്പോൾ കോൺഗ്രസിന് അതിനെ തള്ളിപ്പറയാനാവുന്നില്ല. കോൺഗ്രസിന്റെ നയമാണ് ഇപ്പൊൾ ബിജെപി നടപ്പാക്കുന്നത്.

ആഗോളവത്കരണ - ഉദാരവത്രണ നയം അംഗീകരിച്ച ശേഷം രാജ്യത്ത് വലിയതോതിൽ ജനവിരുദ്ധ നടപടിയുണ്ടായി. കോൺഗ്രസ് ആഗോളവത്കരണ നയം അംഗീകരിച്ചപ്പോൾ കോൺഗ്രസിനൊപ്പമായിരുന്നു ബിജെപി. പൊതുമേഖല സ്ഥാപനങ്ങൾ വിൽകാൻ കോൺഗ്രസ് തീരുമാനി്ച്ചപ്പോൾ ബിജെപി പിന്തുണച്ചു. കോൺഗ്രസിന്റെ കെടുകാര്യസ്ഥയുടെയും വർഗീയതയോടുള്ള മൃദുസമീപനത്തിന്റെയും ഭാഗമായാണ് ബിജെപി രാജ്യത്ത് അധികാരത്തിൽ വന്നത്.

കേന്ദ്ര നയം അതേപടി അംഗീകരിച്ച് നടപ്പാക്കുകയല്ല കേരളം ചെയ്യുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കാൻ പാടില്ലെന്ന നിലപാട് സംസ്ഥാനം സ്വീകരിക്കുന്നു. കേരളത്തിലെ കേന്ദ്രപൊതുമേഖല സ്ഥാപനങ്ങൾ വിൽകുമ്പോൾ നാം ഏറ്റെടുക്കുന്നു. അത്തരത്തിൽ രണ്ട് പൊതുമേഖല സ്ഥാപനങ്ങൾ ഏറ്റെടുത്തു. കോട്ടയത്തെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് പൊതുമാർക്കറ്റിൽ മത്സരിച്ചാണ് സംസ്ഥാനം ഏറ്റെടുത്തതെന്നും പിണറായി പറഞ്ഞു.

രാജ്യത്ത് അസ്വസ്ഥതയും അനാവശ്യമായ പ്രശ്നങ്ങളുമുണ്ടാക്കി തെറ്റായ തങ്ങളുടെ നിലപാട് അടിച്ചേൽപിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. പൗരത്വ നിയമഭേദഗതി ഉടൻ നടപ്പാക്കുമെന്നാണ് വാശിയോടെ കേന്ദ്രസർക്കാർ വക്താക്കൾ പറയുന്നത്. ഭീഷണിയുടെ സ്വരത്തിലാണവർ സംസാരിക്കുന്നത്. രാജ്യത്തിന്റെ ഒരുമയെ തകർക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്.

മതനിരപേക്ഷ ഭരണഘടന അംഗീകരിച്ച രാജ്യത്താണ് മതാടിസ്ഥാനത്തിലുള്ള പൗരത്വനിയമഭേദഗതി കൊണ്ടുവന്നത്. പൗരത്വ നിയമഭേദഗതി രാജ്യത്തെ ഒരു വിഭാഗം ആളുകളിൽ വലിയ ആശങ്കയുണ്ടായി. പൗരനായി ജീവിക്കാൻ കഴിയുമോയെന്ന ആശങ്ക വന്നപ്പോൾ പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇവിടെ നിലപാടെടുത്തു. പൊതുവിൽ ആശ്വാസമായത് സ്വീകരിച്ചു. രാജ്യം ആ നിലപാട് ശ്രദ്ധിച്ചു. പല സംസ്ഥാനങ്ങളും ഈ നിലപാട് ആവർത്തിച്ചു. പൗരത്വ നിയമഭേദഗതിപോലെ ഹിന്ദിയും അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണ്.

ജനങ്ങൾക്ക് ആശ്വാസം നൽകുന്ന തൊഴിലുറപ്പ് പദ്ധതി എങ്ങനെ ഉപേക്ഷിക്കാമെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. സാമൂഹ്യക്ഷേമ പ്രവർത്തനത്തിന് വകയിരുത്തിയ ഫണ്ട് ചിലത് ഇല്ലാതായി. ചിലത് വലിയ തോതിൽെ വെട്ടിക്കുറച്ചു. കേന്ദ്ര നിലപാടിന്റെ ഭാഗമായി വലിയതോതിലുള്ള ജീവിതദുരിതം ജനങ്ങൾ അനുഭവിക്കുന്നു. ജനങ്ങൾ കൂടുതലായി പ്രക്ഷോഭമാർഗത്തിലേക്ക് വരികയാണ്. അത്തരം കാര്യങ്ങൾ ആലോചിക്കാൻ അവസരം നൽകാതിരിക്കാൻ വർഗീയധ്രുവീകരണം ശക്തമാക്കുന്നു. വർഗീയവിദ്വേഷത്തിലേക്ക് ആളുകളെ എത്തിക്കാൻ സംഘ്പരിവാർ ശ്രമിക്കുമ്പോൾ എല്ലാവിധ ഒത്താശയും കേന്ദ്രംചെയ്യുന്നു.

സാധാരണ കൃഷിക്കാരൻ വായ്പയെടുത്താൽ ജപ്തി നേരിടുന്ന നാട്ടിലാണ് കോർപ്പറേറ്റുകളുടെ 11 ലക്ഷം കോടിരൂപ എഴുതിതള്ളുന്നതെന്ന് പിണറായി പറഞ്ഞു. അയ്യോ ആ പാവങ്ങെൾക്ക് തിരിച്ചടക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് വായ്പ എഴുതിതള്ളിയത്. ഇതാണ് രാജ്യത്ത് സംഭവിക്കുന്നത്. രാജ്യം വലിയതോതിൽ പിറകോട്ട് പോവുകയാണ്. പശ്ചാത്തല വളർച്ചയടക്കം ശരിയായ നിലയിലല്ല. പട്ടിണിയുടെ തോതിൽ 121 രാഷ്ട്രങ്ങളിൽ നൂറ്റിയേഴാം സ്ഥാനത്താണ് ഇന്ത്യ.

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. കിഫ്ബിയിലൂടെ എടുക്കുന്ന പണം കടമെടുപ്പ് പരിധിയിൽപെടുത്തുമെന്നാണ് പറയുന്നത്. കേന്ദ്രത്തിന് യഥേഷ്ടം കടമെടുക്കാം, സംസഥാനത്തിന് പാടില്ലെന്നാണ് പറയുന്നത്. സംസ്ഥാനത്ത് ചില മേഖലകളിലെ പെൻഷൻ നൽകാൻ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ആ കമ്പനിയെടുക്കുന്ന വായ്പയും കടമെടുപ്പിന്റെ പരിധിയിൽപെടുത്തുമെന്നാണ് പറയുന്നത്. സംസ്ഥാനത്തെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയെന്ന നിലയിലാണ് നീങ്ങുന്നത്.

സാമൂഹ്യക്ഷേമ പെൻഷൻ കൊടുക്കാൻ പാടില്ലെന്ന് ഒരു കേന്ദ്രമന്ത്രി പറയുകയാണ്. എന്തൊരു ധിക്കാരമാണത്. സാധാരണഗതിയിൽ ആ പെൻഷനിൽ കുറച്ച് വർധയാണുണ്ടാക്കേണ്ടത്. അതങ്ങനെ കഴിയുമെന്നാണ് സർക്കാർ ആലോചിക്കുന്നത്. അപ്പോഴാണ് ക്ഷേമ പെൻഷൻ കൊടുക്കകരുതന്ന് കേന്ദ്രം മന്ത്രി തയാറാകുന്നത്. അതൊന്നും കേരളം അംഗീകരിക്കാൻ പോവുന്നില്ല. പട്ടിണികിടക്കാത്ത അനേകായിരങ്ങൾ ഇവിടെയുണ്ട്. ഇതുപോലുള്ള ക്ഷേമ പദ്ധതികളില്ലെങ്കിൽ അവർ പട്ടിണികിടക്കും. ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടാനല്ല സർക്കാർ. സാധാരണ ജനാധിപത്യമര്യാദ വിട്ടുള്ള ഇടപെടലുകൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതായും പിണറായി പറഞ്ഞു.

രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കാനുള്ള സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് പിണറായിവിജയൻ പറഞ്ഞു. സംസഥാനങ്ങൾക്കുള്ള അധികാരം കവർന്നെടുക്കുകയാണ്. സംസ്ഥാനങ്ങൾ കൈയാളുന്ന വിഷയമങ്ങളിൽ കൂടിയാലോചനയില്ലാതെ നിയമം കൊണ്ടുവരുന്നു. ഫെഡറൽ തത്ത്വത്തിന്റെ ലംഘനമാണ് രാജ്യത്ത് നടക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവരാനാണ് നോക്കുന്നത്. വിദ്യാഭ്യാസമേഖലയിൽ കൃത്യമായ ധാരണയോടെയാണ് കേന്ദ്ര ഇടപെടൽ. സാധാരണനിലയിൽ സംസ്ഥാന വിഷയമാണ്. കേന്ദ്രത്തിനും ഇടപെടാവുന്ന വിഷയമാണ്. വരുംതലമുറയെ ലക്ഷ്യമിട്ട്, കുട്ടികളുടെ മനസിലേക്ക് വർഗീയ വിഷമെത്തിക്കാൻ വിദ്യാഭ്യാസരംഗം ഉപയോഗിക്കുകയാണ്. പാഠപുസ്തകവും കരിക്കുലവും സിലബസുമെല്ലാം ഇതനുസരിച്ച് മാറ്റുന്നു. പല സംസ്ഥാനങ്ങളിലും ഉനത വിദ്യാഭ്യാസമേഖലയിൽ ഗവർണർമാർ ഇടപെടുന്നു. വിദ്യാഭ്യാസരംഗത്തെ കാവിവത്കരിച്ച ഇളംതലമുറയിൽ വർഗീയത അടിച്ചേൽപിക്കുകയാണെന്നും പിണറായി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/F07RiKd

Comments

Archive

Contact Form

Send