നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ മരിച്ച നിലയില്‍
പത്തനംതിട്ട> നടനും ചാനലുകളിലെ കോമഡിതാരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ(39)യെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പോലീസിനെ വിളിക്കുകയായിരുന്നു. തുടര്ന്ന് പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില് ആശയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള് തന്നെയാണ് മരണം നടന്നത് എന്നാണ് പോലീസില് നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും പോലീസ് പറയുന്നു. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്.
Credits Kerala || Deshabhimani Online News https://ift.tt/arwWYi4
Comments