ബ്രേക്കിങ് തകരാർ ; ചരക്ക് ട്രെയിനുകളുടെ വേഗം വീണ്ടും കുറയ്‌ക്കുന്നു
ന്യൂഡൽഹി
ബ്രേക്കിങ് സംവിധാനത്തിലെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ പാളിയതോടെ ചരക്ക് ട്രെയിനുകളുടെ വേഗം വീണ്ടും കുറയ്ക്കുന്നു. മണിക്കൂറിൽ 30–- 40 കിലോമീറ്റർ വേഗത്തിൽ നീങ്ങിയാൽ മതിയെന്നാണ് നിർദേശം. ബ്രേക്കിങ് തകരാർ കാരണം ട്രെയിനുകൾ സിഗ്നൽ മറികടക്കുന്നതും പാളം തെറ്റുന്നതും പതിവായതോടെ പ്രശ്നപരിഹാരത്തിന് ജർമൻ കമ്പനിയായ ക്നോർ ബ്രെംസയുടെ സഹായം തേടിയിരുന്നു. ഇവരുടെ സാങ്കേതികസഹായവും പരാജയമായി. കമ്പനിയുമായുള്ള ഇടപാടുകൾ നിർത്തിവയ്ക്കാനും തീരുമാനിച്ചു.
ലക്ഷത്തോളം ചരക്ക് ബോഗികളിൽ ബിഎംബിഎസ് സംവിധാനത്തിലുള്ള ബ്രേക്കുകളാണ്. ബ്രേക്കിങ് പാളുന്നതായി വ്യാപക പരാതി വന്നതോടെ നിരപ്പായ സ്ഥലങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്ററും ഇറക്കങ്ങളിൽ 50 മണിക്കൂറും പരമാവധിവേഗം നിശ്ചയിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/ui1UaxA
Comments