തിരുവനന്തപുരത്ത് കടലില്‍ കാണാതായ മൂന്നുപേർക്കായി തെരച്ചിൽ തുടരും

തിരുവനന്തപുരം > തിരുവനന്തപുരത്ത് കടലില് കാണാതായ മൂന്നുപേര്ക്കായുള്ള തെരച്ചില് രാവിലെ പുനരാരംഭിക്കും. തിരയില്പ്പെട്ട ഒരാളുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. പുത്തന്തോപ്പില് രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്പള്ളിയില് ഒരാളെയുമാണ് കാണാതായത്. ശ്രേയസ് (16), സാജിദ് (19) എന്നിവരേയാണ് പുത്തന്തോപ്പില് നിന്ന് കാണാതായത്. മാമ്പള്ളി സ്വദേശി സാജന് ആന്റണി (34) യേയാണ് അഞ്ചുതെങ്ങില് നിന്ന് കാണാതായത്. തുമ്പയില് കടലില് കുളിക്കാനിറങ്ങി തിരയില്പ്പെട്ട് കാണാതായ ആറാട്ടുവഴി സ്വദേശി ഫ്രാങ്കോയുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്.

കോസ്റ്റ് ഗാര്ഡിന്റെ സഹായത്തോടെയാണ് തെരച്ചില്. ഇന്നലെ രാത്രി വൈകിയും തിരച്ചില് നടത്തിയെങ്കിലും ശക്തമായ തിരയും അടിയൊഴുക്കും പ്രതിസന്ധിയായി. ക്രിസ്മസ് ആഘോഷിക്കാനെത്തി ബീച്ചില് കുളിക്കാനിറങ്ങിയവരാണ് അപകടത്തില്പ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച കടല് പ്രക്ഷുബ്ദമായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/kv7Y2Cn

Comments

Archive

Contact Form

Send