സംസ്ഥാനത്ത് 2.67 കോടി വോട്ടർമാർ


തിരുവനന്തപുരം
സംസ്ഥാനത്ത് 2,67,95,581 വോട്ടർമാർ. 1,38,26,149 സ്ത്രീകളും 1,29,69,158 പുരുഷന്മാരും 274 ട്രാൻസ്ജെൻഡേഴ്സുമാണ് ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ അന്തിമ വോട്ടർപട്ടികയിലുള്ളത്. www.ceo.kerala.gov.in വെബ്സൈറ്റിൽ പട്ടിക ലഭ്യമാണ്. അംഗീകൃത രാഷ്ട്രീയ പാർടികൾക്ക് താലൂക്ക് ഓഫീസുകളിൽനിന്ന് കൈപ്പറ്റാം.

കരട് വോട്ടർ പട്ടികയിൽ 2,71,62,290 വോട്ടർമാരായിരുന്നു. മരിച്ചതും താമസം മാറിയതും ഉൾപ്പെടെ 5,65,334 പേരെ ഒഴിവാക്കി. 1,78,068 പേരുകൾ പുതുതായി ചേർത്തു.




Credits Kerala || Deshabhimani ​Online ​News https://ift.tt/Di01NIV

Comments

Archive

Contact Form

Send