പോളണ്ടിൽ മലയാളി യുവാവ് കൊല്ലപ്പെട്ട കേസിൽ 4 ജോർജിയൻ സ്വദേശികൾ അറസ്റ്റിൽ

വാർസോ> പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ച കേസില് നാല് ജോർജിയന് പൗരന്മാര് അറസ്റ്റിലായതായി പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. ജോർജിയന് പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് തൃശ്ശൂര് ഒല്ലൂര് സ്വദേശി സൂരജ്(23) കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

മലയാളി യുവാക്കളും ജോർജിയന് പൗരന്മാരും തമ്മില് തര്ക്കമുണ്ടാവുകയും സൂരജ് പിടിച്ചുമാറ്റാന് ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുത്തേല്ക്കുന്നത്. ഒപ്പം രണ്ട് പേർക്കുകൂടി പരിക്കേറ്റിട്ടുണ്ട്. പോളണ്ടില് സ്വകാര്യ കമ്പനിയില് സൂപ്പര്വൈസര് ആയിരുന്നു സൂരജ്.

അറയ്ക്കല് വീട്ടില് മുരളീധരന്റെയും സന്ധ്യയുടെയും മകനാണ് സൂരജ്. അഞ്ചുമാസം മുമ്പാണ് ഐടിഐ ബിരുദധാരിയായ യുവാവ് പോളണ്ടിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/GQfceRK

Comments

Archive

Contact Form

Send