ബത്തേരിയില്‍ ഭീതിപടര്‍ത്തിയ ആനയെ മയക്കുവെടിവെച്ചു
കല്പ്പറ്റ> വയനാട്ടിലെ സുല്ത്താന് ബത്തേരിയില് ഭീതി പടര്ത്തിയ പി.എം2 കാട്ടാനയെ മയക്കുവെടിവെച്ചു. രാവിലെ എട്ടോടെയാണ് പി.എം2 എന്ന പേരില് വിളിക്കുന്ന ആനയെ ഒന്നാമത്തെ ഡോസ് മയക്കുവെടി വെച്ചത്.
ആനയെ മയക്കുവെടി വെക്കാന് ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇന്നലെ ആന ചതുപ്പുപ്രദേശത്ത് നിലയുറപ്പിച്ചതിനാല് വെടിവെക്കല് ഒഴിവാക്കിയിരുന്നു. ഇന്ന് രാവിലെ ശ്രമം പുനരാരംഭിക്കുകയായിരുന്നു. 150 പേരാണ് ദൗത്യസംഘത്തില് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില് ആന ബത്തേരി ടൗണിലും ജനവാസകേന്ദ്രങ്ങളിലുമെത്തിയിരുന്നു. വെള്ളിയാഴ്ച പുലര്ച്ചെ ബസിനുനേരെ ചീറിയടുത്ത കാട്ടാന കാല്നടയാത്രക്കാരനെ തട്ടിയെറിഞ്ഞ് പരിക്കേല്പ്പിച്ചിരുന്നു. പള്ളിക്കണ്ടി സ്വദേശി സുബൈര്കുട്ടിക്കാണ് പരിക്കേറ്റത്.
Credits Kerala || Deshabhimani Online News https://ift.tt/NhYtOPF
Comments