പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്‌ ; മാറ്റിവച്ച വോട്ടുകൾ ഹൈക്കോടതിയിലേക്ക്‌


പെരിന്തൽമണ്ണ
നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ എണ്ണാതെ മാറ്റിവച്ച തപാൽ വോട്ടുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ പി എം മുസ്തഫയുടെ ഹര്ജിയിലാണ് നടപടി. തപാൽ വോട്ട്, എണ്ണിയത്, നിരസിച്ചത്, അസാധുവായത്, ടെന്ഡർ വോട്ട് ഉൾപ്പെടെയുള്ളവ ഹൈക്കോടതിയിലേക്ക് മാറ്റാനാണ് നിർദേശം. ഈ വോട്ടുകൾ എണ്ണിയതിന്റെ വീഡിയോയും ഹൈക്കോടതിയിലേക്ക് നൽകും. ഹര്ജി ഹൈക്കോടതി 17ന് വീണ്ടും പരിഗണിക്കും. പെരിന്തൽമണ്ണ റവന്യൂ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് കെ പി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജീവനക്കാർ കോടതി നിർദേശപ്രകാരം വോട്ടുകൾ സൂക്ഷിച്ച സബ്ട്രഷറിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

2021 ഏപ്രിൽ ആറിനായിരുന്നു തെരഞ്ഞെടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണി. ആകെ 2,17,959 വോട്ടിൽ 1,65,616പേർ വോട്ടുചെയ്തു. യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം 76,530 വോട്ടും കെ പി എം മുസ്തഫ 76,492 വോട്ടും നേടി. 38 വോട്ടിന് മുസ്തഫ പരാജയപ്പെട്ടെന്നായിരുന്നു ഫലപ്രഖ്യാപനം. ക്രമനമ്പർ ഇല്ലാത്തതും പോളിങ് ഓഫീസർമാരുടെ ഡിക്ലറേഷൻ ഒപ്പില്ലാത്തതുമായ 348 ബാലറ്റുകൾ വരണാധികാരിയായ പെരിന്തൽമണ്ണ മുൻ സബ് കലക്ടർ അസാധുവാക്കി. എൽഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് ഇത് ചോദ്യംചെയ്തെങ്കിലും അസാധു വോട്ടായി പരിഗണിച്ചു. ഇതിനെതിരെ മുസ്തഫ കോടതിയെ സമീപിക്കുകയായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3cl48Fi

Comments

Archive

Contact Form

Send