സഹായം തേടി ഉത്തരാഖണ്ഡ്‌ ; മുഖ്യമന്ത്രി അമിത്‌ ഷായെ കണ്ടു


ന്യൂഡൽഹി
ജോഷിമഠിലെ പുനരധിവാസത്തിനും ദുരിതാശ്വാസ പാക്കേജിനും മറ്റുമായി കേന്ദ്ര സഹായം തേടി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ജോഷിമഠിൽ വീട് നഷ്ടമായവർക്ക് താൽക്കാലിക പാർപ്പിടങ്ങൾ, സ്ഥിരം പുനരധിവാസത്തിനുള്ള സംവിധാനം, പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തി വികസിപ്പിക്കൽ, മലിനജലം കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം, ദുരിതാശ്വാസ പാക്കേജ് എന്നീ ആവശ്യങ്ങൾക്കാണ് കേന്ദ്ര സഹായം തേടിയത്. ആഭ്യന്തര മന്ത്രി എല്ലാ പിന്തുണയും ഉറപ്പുനൽകിയതായി ധാമി പറഞ്ഞു. ജോഷിമഠ് ഉൾപ്പെടുന്ന ചമോലി ജില്ലയിൽ തിങ്കളാഴ്ച മുതൽ കാലാവസ്ഥ കൂടുതൽ മോശമാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/cLAiGo4

Comments

Archive

Contact Form

Send