സുപ്രീംകോടതി ഉത്തരവ്: തിയറ്ററിൽ കുടിവെള്ളം സൗജന്യമായി നല്‍കണം

ന്യൂഡൽഹി
സിനിമ കാണാൻ വരുന്നവർ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങൾ കൊണ്ടുവരുന്നത് തിയറ്റർ ഉടമയ്ക്ക് നിരോധിക്കാമെന്നും എന്നാൽ ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കണമെന്നും സുപ്രീംകോടതി. എന്നാൽ, രക്ഷിതാക്കൾക്കൊപ്പം വരുന്ന ചെറിയ കുട്ടികൾക്കും കുഞ്ഞുങ്ങൾക്കും ആവശ്യമായ ഭക്ഷണം തിയറ്ററിനുള്ളിൽ കൊണ്ടുവരാം. തിയറ്ററിനുള്ളിൽ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരുന്നത് നിരോധിക്കാൻ കഴിയില്ലെന്ന് ജമ്മു -കശ്മീർ ഹൈക്കോടതി വിധിച്ചിരുന്നു. അതിനെതിരെ തിയറ്റർ ഉടമകൾ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

സിനിമ തിയറ്റർ സ്വകാര്യ സ്വത്താണ്. അവിടെ ഏതു ഭക്ഷണവും കൊണ്ടുവരുന്നത് അനുവദിക്കാനാകില്ല. തിയറ്റർ കോംപ്ലക്സിൽ വിൽക്കുന്ന ഭക്ഷണം വാങ്ങണമെന്നും നിർബന്ധമില്ല. അതേസമയം, തിയറ്റർ ഉടമയ്ക്ക് ചില അവകാശങ്ങളുണ്ട്. തിയറ്ററുകളുടെ നടത്തിപ്പ് സംസ്ഥാന നിയമങ്ങൾ പ്രകാരമാണ്. ഭക്ഷണപാനീയങ്ങൾ വിൽക്കാൻ തിയറ്റർ ഉടമകൾക്ക് അവകാശമുണ്ട്–- വിധിയിൽ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/p4YzKS6

Comments

Archive

Contact Form

Send