വയനാട്ടിൽ എല്ലാ 
ഗോത്രവർഗക്കാർക്കും 
ആധികാരിക രേഖകൾ


കൽപ്പറ്റ
മുഴുവൻ ഗോത്രവർഗക്കാർക്കും അവശ്യരേഖകൾ ഉറപ്പാക്കിയ ആദ്യ ജില്ലയായി വയനാട്. റേഷൻ കാർഡ്, ആധാർ, ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി, ആരോഗ്യ ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള രേഖകൾ അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (എബിസിഡി) പദ്ധതിവഴി യാണ് സർക്കാർ ലഭ്യമാക്കിയത്. ഒന്നരലക്ഷത്തോളം ആദിവാസി ജനസംഖ്യയുള്ള വയനാട്ടിൽ രേഖകൾ നഷ്ടപ്പെടുകയോ, ഇല്ലാതിരിക്കുകയോ ചെയ്ത 64,670 പേർക്കും ക്യാമ്പിലൂടെ രേഖകൾ ലഭിച്ചു.

22,888 രേഖകൾ ഡിജി ലോക്കറിലാക്കി. മൊബൈല് നമ്പറുള്ള എല്ലാവരുടെയും രേഖകള് ലോക്കറില് സുരക്ഷിതമാണ്. ഒരു കുടുംബത്തില് ഒരാള്ക്കെങ്കിലും ഫോണുണ്ടെങ്കില് എല്ലാവരുടെയും രേഖകള് അതില് സൂക്ഷിക്കും.

2021 നവംബറിൽ തുടങ്ങിയ പദ്ധതിയാണ് പൂർത്തിയായത്. ആകെയുള്ള 26 തദ്ദേശസ്ഥാപനങ്ങളിലും ദിവസങ്ങൾ നീണ്ട ക്യാമ്പ് നടത്തിയാണ് രേഖകൾ നൽകിയത്. 15,796 കുടുംബങ്ങൾക്ക് റേഷൻ കാർഡും -31,252 പേർക്ക് ആധാറും നൽകി. 1379 പേർക്ക് ക്ഷേമപെൻഷൻ ശരിയാക്കി. രേഖകളില്ലാത്തതിനാൽ ഗോത്രവിഭാഗക്കാർക്ക് സർക്കാർ സഹായങ്ങൾ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനും പരിഹാരമായി. ജില്ലാ അധികൃതർ, പട്ടികവർഗം, ഐടി വകുപ്പുകൾ സംയുക്തമായി നടത്തിയ ക്യാമ്പയിനിൽ റവന്യു, തദ്ദേശം തുടങ്ങിയ വകുപ്പുകളും പങ്കാളികളായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/i1bTM9y

Comments

Archive

Contact Form

Send