ആവേശത്തിൽ ചുവടുവച്ച് പ്രതിനിധികൾ
തിരുവനന്തപുരം> മഹിളാ സമ്മേളനം വനിതാസാഗരമാക്കിയ പുത്തരിക്കണ്ടം മൈതാനത്ത് ആവേശത്തിരയിളക്കി ഗായിക പുഷ്പാവതിയും സംഘവും. ജനാധിപത്യ മഹിളാ അസോസിയേഷൻ 13–ാം അഖിലേന്ത്യ സമ്മേളന സമാപനവേദിയായ മല്ലു സ്വരാജ്യം നഗറിനെയാണ് (പുത്തരിക്കണ്ടം) പകൽ മൂന്നുമുതൽ ഗായകസംഘം സംഗീതസാഗരമാക്കിയത്.
പാട്ടുകൾക്ക് പ്രതിനിധികൾ ചുവടുവച്ചപ്പോൾ ജനറൽ സെക്രട്ടറി മറിയം ധാവ്ളെയും ഒപ്പംചേർന്നു. പല നാട്ടിൽനിന്ന് എത്തിയവർ പല വേഷത്തിൽ വേദിക്കുമുന്നിൽ നൃത്തം ചെയ്തത് മനോഹര കാഴ്ചയായി. വൈകിട്ട് അഞ്ചോടെ പൊതുസമ്മേളനം ആരംഭിച്ചു.
സമ്മേളന സുവനീർ രക്ഷാധികാരി ബൃന്ദ കാരാട്ട് വൈസ് പ്രസിഡന്റ് മാലിനി ഭട്ടാചാര്യക്ക് നൽകി പ്രകാശിപ്പിച്ചു. സമ്മേളന ലോഗോ തയ്യാറാക്കിയ അനൂപ് ശങ്കറിനെ വേദിയിൽ ആദരിച്ചു. ഫോട്ടോഗ്രഫി, ഷോർട്ട് ഫിലിം, കവിത–- കഥ–- ലേഖന രചന തുടങ്ങി വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/swmuq8X
Comments