വി​വാ​ഹ ​വ​സ്ത്രത്തിൽ 
കർഷകരുടെ പ്രതിഷേധ മാർച്ച്‌


ലാത്തൂ​ർ (മഹാരാഷ്ട്ര)
മഹാരാഷ്ട്രയിലെ ലാത്തൂരിൽ വൈദ്യുതി ഓഫീസിലേക്ക് വി​വാ​ഹ​വ​സ്ത്രം അണിഞ്ഞ് കുതിരപ്പു​റ​ത്ത് കർഷകരുടെ മാർച്ച്. 2018ൽ ട്രാ​ൻ​സ്​ഫോ​ർ​മ​റി​ന് പ​ണം ന​ൽ​കിയിട്ടും ഇതുവരെ വൈദ്യുതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് മഹാവിതരണിന്റെ നിലംഗയിലെ ഓഫീസിലേക്ക് കർഷകർ മാർച്ച് നടത്തിയത്. ഇക്കാര്യം ഉന്നയിച്ച് ഉദ്യോഗസ്ഥനെ സമീപിച്ചപ്പോൾ ‘നിശ്ചയത്തിനുള്ള പണമേ അടച്ചിട്ടുള്ളൂ. വിവാഹത്തിനുള്ളത് ഇനിയും ബാക്കി കിടക്കുകയാണെന്ന്’ പരിഹസിച്ചു. പിന്നാലെയാണ് കർഷകർ വിവാഹവസ്ത്രം അണിഞ്ഞ് മാർച്ച് നടത്തിയത്. വൈദ്യുത വിതരണ ശൃംഖല അദാനി ഗ്രൂപ്പ് അടക്കമുള്ളവർക്ക് തുറന്നുകൊടുക്കാനുള്ള നീക്കം തൊഴിലാളി പണിമുടക്കിനെ തുടർന്ന് സർക്കാരിന് പിൻവലിക്കേണ്ടിവന്നതിനു പിന്നാലെയാണ് കർഷകവരുടെ പ്രതിഷേധം.



Credits National || Deshabhimani ​Online ​News https://ift.tt/sJKh81S

Comments

Archive

Contact Form

Send