ബഫർസോൺ : സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കക്ഷിചേരും
കോട്ടയം
ബഫർസോൺ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഹർജി 11ന് സുപ്രീം കോടതി പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരും കക്ഷിചേരുമെന്നും അപേക്ഷ ഉടൻ കൊടുക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വിധി പറയുമ്പോൾ പരാതികൾ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ നിലപാടുകൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. പരമാവധി വിവരങ്ങൾ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ജിയോ ടാഗിങ് ഉടൻ പൂർത്തിയാകും.
ബഫർസോൺ 12 കിലോമീറ്റർവരെ വേണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇപ്പോൾ പ്രതിഷേധിക്കാൻ ധാർമിക അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/jxfLQ0v
Comments