പത്താനിലെ ‘അശ്ലീലം’ മാറ്റി; 
ഇനി പ്രതിഷേധമില്ലെന്ന്‌ വിഎച്ച്‌പി


അഹമ്മദാബാദ്
നടി ദീപിക പദുക്കോണിന്റെ ബിക്കിനിയുടെ നിറം കാവിയായതിന്റെ പേരില് "പത്താൻ' സിനിമയ്ക്കെതിരെ കോലാഹലമുണ്ടാക്കിയ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധം പിൻവലിച്ചു. ഷാറൂഖ് ഖാൻ ചിത്രം ബുധനാഴ്ച റിലീസ്ചെയ്യാനിരിക്കെയാണ് നാടകീയനീക്കം.

സിനിമയിലെ ഗാനരം​ഗം, നിറം, വസ്ത്രം തുടങ്ങിയവയിൽ നാൽപ്പത്തഞ്ചോളം തിരുത്തുകൾ കേന്ദ്ര സെൻസർ ബോർഡ് വരുത്തിയെന്നും ഇനി പ്രതിഷേധമില്ലെന്നും വിഎച്ച്പി ഗുജറാത്ത് സെക്രട്ടറി അശോക് റാവൽ പറഞ്ഞു. ചിത്രം നിരോധിക്കണമെന്നായിരുന്നു വിഎച്ച്പിയുടെ മുന്നിലപാട്.



Credits National || Deshabhimani ​Online ​News https://ift.tt/D96UYvN

Comments

Archive

Contact Form

Send