മലമ്പുഴ ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി; രണ്ടാമത്തെ ദൗത്യസംഘം ഉടനെത്തും
പാലക്കാട് > പാലക്കാട് ധോണിയില് വീണ്ടും പി ടി സെവന് കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെ 5.30നാണ് ആന ഇറങ്ങിയത്. ലീഡ് കോളേജിന് സമീപത്താണ് ആന എത്തിയത്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ദൗത്യ സംഘം ഉടൻ തന്നെ ധോണിയിൽ എത്തുമെന്നാണ് സൂചന. ബുധനാഴ്ചയാണ് പി ടി 7നെ പിടികൂടുന്നതിനായി വയനാട്ടിലുള്ള സംഘമെത്തിയത്. കാട്ടാനകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നതിനാൽ ധോണി നിവാസികൾ ആശങ്കയിലാണ്.
Credits Kerala || Deshabhimani Online News https://ift.tt/E8lTUdq
Comments