കലാമണ്ഡലം ചാന്സലറായി ഡോ. മല്ലികാ സാരാഭായ് ചുമതലയേറ്റു
തിരുവനന്തപുരം> കലാമണ്ഡലം ചാന്സലറായി ഡോ. മല്ലികാ സാരാഭായ് ചുമതലയേറ്റെടുത്തു. തുടര്ന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില് കൂടിക്കാഴ്ച നടത്തി. കലാമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും കലാമണ്ഡലത്തെ അന്താരാഷ്ട്ര തലത്തില് തന്നെ ഖ്യാതിയുള്ള പൂര്ണ്ണമായ ഒരു കലാ സാംസ്കാരിക സര്വ്വകലാശാലയാക്കുന്നതിനുമുള്ള പ്രയത്നത്തില് എല്ലാ പിന്തുണയും നല്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മറ്റുള്ള സംസ്ഥാനങ്ങളില് നിന്നും വ്യത്യസ്തമായി കലയേയും സംസ്കാരത്തേയും മുഖ്യമായി കരുതുന്ന കേരളത്തില് പ്രവര്ത്തിക്കുവാനുള്ള സന്തോഷം അവര് മുഖ്യമന്ത്രിയോടു പങ്കുവെച്ചു. കലാമണ്ഡലത്തിന്റെ ഉന്നമനത്തിന് തനിക്കു കഴിയുന്നതെല്ലാം ചെയ്യുമെന്നും എത്രയും വേഗം കലാമണ്ഡലം സന്ദര്ശിച്ച് അവിടെയുള്ള കലാകാരന്മാരുമായി ആശയവിനിമയം നടത്തി പുതിയ വികസന പദ്ധതികള് ആവിഷ്കരിക്കുമെന്നും അവര് പറഞ്ഞു.
സാംസ്കാരിക മന്ത്രി സജി ചെറിയാന് ചാന്സലറെ സന്ദര്ശിച്ച് ആശംസകള് നേര്ന്നു. കലാമണ്ഡലത്തെ പൂര്ണ്ണമായ ഒരു സാംസ്കാരിക സര്വ്വകലാശാലയാക്കാനുള്ള നടപടികള് എത്രയും പെട്ടെന്ന് കൈക്കൊള്ളുമെന്ന് അദ്ദേഹം ഉറപ്പു നല്കി. വൈസ് ചാന്സലര് ഡോ.എം.വി.നാരായണനും റെജിസ്ട്രാര് ഡോ.രാജേഷ് കുമാറും സന്നിഹിതരായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/JPFcZWR
Comments