കോൺഗ്രസ് പാർടിയിലേതുപോലെ ഗ്രൂപ്പിസം 
ഉണ്ടാകില്ലെന്ന്‌ 
ഗുലാം നബി


ജമ്മു
കോൺഗ്രസിലെപ്പോലെ ഗ്രൂപ്പിസം തന്റെ പാർടിയിൽ ഉണ്ടാകില്ലെന്ന് ഗുലാം നബി ആസാദ്. സ്വജനപക്ഷപാതം, പ്രീണനം, ഗ്രൂപ്പിസം എന്നിവ അംഗീകരിക്കാനാകില്ല. യോഗ്യതയും കൂട്ടായ പ്രവർത്തനത്തിനുള്ള സന്നദ്ധതയുമാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്ന് ആസാദ് പറഞ്ഞു. പുതുതായി രൂപീകരിച്ച ഡെമോക്രാറ്റിക് ആസാദ് പാർടിയുടെ (ഡിഎപി) എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായി തെരഞ്ഞെടുത്തവരുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു ആസാദ്.

കോൺഗ്രസിന്റെ പുനരുജ്ജീവനം ആവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തിയതോടെ നേതൃത്വത്തിന് അനഭിമതനായ ആസാദ് ആഗസ്തിലാണ് പാർടിയിൽനിന്ന് രാജിവച്ചത്.



Credits National || Deshabhimani ​Online ​News https://ift.tt/fo3Jmvj

Comments

Archive

Contact Form

Send