ബത്തേരി നഗരമധ്യത്തില്‍ കാട്ടാനയുടെ പരാക്രമം

ബത്തേരി> വയനാട്ടിലെ ബത്തേരി നഗരമധ്യത്തില് കാട്ടാനയിറങ്ങി. വെള്ളി പുലര്ച്ചെ രണ്ടരയോടെ എത്തിയ ഒറ്റയാന് മൂന്ന് മണിക്കൂറോളം നഗരത്തില് തലങ്ങും വിലങ്ങും സഞ്ചരിച്ച് ഭീതി പരത്തി. ദേശീയപാതയില് കെഎസ്ആര്ടിസി ബസ്സിനും മറ്റു വാഹനങ്ങള്ക്കും നേരെ ചീറിയടുത്ത കാട്ടുകൊമ്പന് ഫുട്പാത്തിനടുത്തുകൂടെ നടന്ന പള്ളിക്കണ്ടി സ്വദേശി തമ്പിയെ (സുബൈര്കുട്ടി--57) തുമ്പിക്കൈകൊണ്ട് തട്ടി വീഴ്ത്തി. പരിക്കേറ്റ തമ്പി ഗവ. താലൂക്ക് ആശുപത്രിയില് ചികിത്സയിലാണ്.

രാവിലെ ഏഴോടെയാണ് വനപാലകരും നാട്ടുകാരും ചേര്ന്ന് നഗരസഭാ ഓഫീസ് പരിസരത്ത് നിന്നും ഒറ്റയാനെ തുരത്തിയത്. പിന്നിട് നഗരത്തില്നിന്ന് രണ്ട് കിലോമീറ്റര് അകലെയുള്ള കട്ടയാട്ടെ സ്വകാര്യ കൃഷിയിടത്തില് ആന എത്തിയെങ്കിലും വനപാലകര് സമീപത്തെ വനത്തിലേക്ക് തുരത്തി. വൈകിട്ടും നഗരത്തോട് ചേര്ന്ന വനപ്രദേശത്ത് തന്നെയാണ് വിഹരിക്കുന്നത്. തമിഴ്നാട്ടിലെ ഗൂഡല്ലൂര് മേഖലയില് ഏതാനും പേരെ കൊലപ്പെടുത്തുകയും പരിക്കേല്പ്പിക്കുകയും നിരവധി വീടുകളും കടകളും ആക്രമിച്ച് നാശം വരുത്തുകയും ചെയ്ത പിഎം രണ്ട് എന്ന പേരില് അറിയപ്പെട്ട ആനയാണ് ബത്തേരിയില് എത്തിയതെന്ന് വനം ഉദ്യോഗസ്ഥര് സ്ഥിരീകരിച്ചു.

ശല്യക്കാരനായ ആനയെ തമിഴ്നാട് വനം വകുപ്പ് മയക്കുവെടിവച്ച് പിടികൂടി ഐഡി കോളര് പിടിപ്പിച്ച് കേരള- തമിഴ്നാട് അതിര്ത്തി വനത്തില് വിട്ടതാണ്.
ആനയെ തുരത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി നഗരസഭയിലെ പത്ത് ഡിവിഷനുകളില് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിദ്യാലയങ്ങള്ക്ക് അവധി നല്കുകയും ചെയ്തു. വനം വകുപ്പും പൊലീസും പ്രദേശത്ത് ജാഗ്രത തുടരുന്നു.




Credits Kerala || Deshabhimani ​Online ​News https://ift.tt/7grEzln

Comments

Archive

Contact Form

Send