തെരഞ്ഞെടുപ്പടുക്കുമ്പോൾ സൈനികർ ആക്രമിക്കപ്പെടുന്നത്‌ ബിജെപി തന്ത്രം: ബിഹാർ മന്ത്രി


പട്ന
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാജ്യത്ത് സൈന്യം ആക്രമിക്കപ്പെടുന്നത് ബിജെപി പദ്ധതിയാണെന്ന് ബിഹാർ മന്ത്രിയും ആർജെഡി നേതാവുമായ സുരേന്ദ്ര പ്രസാദ്. ബിഹാറിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ പ്രഖ്യാപനം കേട്ടാൽ ഇത്തവണ തെരഞ്ഞെടുപ്പിൽ ജയിക്കാൻ മറ്റൊരു രാജ്യത്തെ ആക്രമിക്കുമെന്ന മട്ടാണെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശവുമായി ബിജെപി വക്താവ് അരവിന്ദ് കുമാർ സിങ് രംഗത്തെത്തി.



Credits National || Deshabhimani ​Online ​News https://ift.tt/2OQA4fx

Comments

Archive

Contact Form

Send