തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരം> ശ്രീകാര്യത്ത് മദ്യപാനത്തിനിടെയുണ്ടായ തര്ക്കത്തിനൊടുവില് യുവാവിനെ സുഹൃത്തുക്കള് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കട്ടേല സ്വദേശി സാജു(38) ആണ് മരിച്ചത്.

സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവര് ചേര്ന്ന് ഇന്നലെ രാത്രി സാജുവിനെ വീട്ടില് നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.പിന്നീട് പുലര്ച്ചയോടെ സാജുവിനെ പ്രദേശത്തെ പറമ്പില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില് പോയ അനീഷ്, വിനോദ് എന്നിവര്ക്കായി തെരച്ചില് തുടരുകയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.






Credits Kerala || Deshabhimani ​Online ​News https://ift.tt/J6rKVC4

Comments

Archive

Contact Form

Send