മായം കലർത്തിയാൽ ലൈസൻസ്‌ റദ്ദാക്കും, പുതുക്കില്ല , ടാസ്ക് ഫോഴ്സ് അടുത്തയാഴ്ച : വീണാ ജോർജ്


റാന്നി (പത്തനംതിട്ട)
ഭക്ഷണത്തിൽ മായം കലർത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും പുതുക്കി നൽകില്ലെന്നും മന്ത്രി വീണാ ജോർജ്. പഞ്ചായത്തുകൾ നൽകുന്ന ലൈസൻസും റദ്ദാക്കും. കാസർകോട്ട് കുഴിമന്തി കഴിച്ച് കോളേജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് മുഴുവൻ പരിശോധനയ്ക്ക് അധികാരമുള്ള പ്രത്യേക ടാസ്ക് ഫോഴ്സ് അടുത്തയാഴ്ച പ്രവർത്തനം ആരംഭിക്കും. ഉത്തരവ് അടുത്ത ദിവസം ഇറങ്ങും. പ്രാദേശികമായി മിന്നൽ പരിശോധന നടത്തും. ഭക്ഷണത്തിൽ മായം കലർത്തുന്നത് വിഷം കലർത്തുന്നതിന് തുല്യമാണ്. ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഭക്ഷ്യവിഷബാധയുണ്ടായ സ്ഥലങ്ങളിൽ ഫുഡ് സേഫ്റ്റി വകുപ്പും ആരോഗ്യവകുപ്പും അന്വേഷണം നടത്തും. ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ നടപടിയെടുക്കാനുള്ള സാഹചര്യം ഉറപ്പാക്കും. പരിശോധനാ വിവരങ്ങൾ ഓൺലൈനാക്കുമെന്നും മന്ത്രി പറഞ്ഞു.

5 ദിവസം; 2446 പരിശോധന, 167 സ്ഥാപനം പൂട്ടിച്ചു
അഞ്ചുദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് പരിശോധിച്ചത് 2446 ഹോട്ടലും റസ്റ്റോറന്റുകളും. ഇതിൽ 167 സ്ഥാപനം പൂട്ടിച്ചു. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിലാണ് ചൊവ്വ മുതൽ പ്രത്യേക പരിശോധന ആരംഭിച്ചത്. ശനിയാഴ്ച 440 സ്ഥാപനം പരിശോധിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച പതിനൊന്നും ലൈസൻസ് ഇല്ലാതിരുന്ന പതിനഞ്ചും ഉൾപ്പെടെ 26 സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പിച്ചു. 145 എണ്ണത്തിന് നോട്ടീസ് നൽകി.



Credits Kerala || Deshabhimani ​Online ​News https://ift.tt/M7JFjQp

Comments

Archive

Contact Form

Send