ഗവർണറുടെ ക്ഷണക്കത്തില്‍ "തമിഴ്‌നാടി'നുപകരം "തമിഴകം' ; ‘ഗെറ്റ്‌ ഔട്ട്‌ രവി’ ഹാഷ് ടാ​ഗ് ട്വിറ്ററില്‍ ഒന്നാമത്


ചെന്നൈ
നയപ്രഖ്യാപന ചടങ്ങ് പൂര്ത്തിയാകുമുമ്പ് നിയമസഭയില് നിന്നും ഇറങ്ങിപ്പോയതിന് പിന്നാലെ വീണ്ടും പ്രകോപന നീക്കവുമായി തമിഴ്നാട് ​ഗവര്ണര് ആര് എന് രവി. പൊങ്കൽ ആഘോഷത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും മറ്റും ക്ഷണിച്ച് ​ഗവര്ണര് അയച്ചകത്തില് "തമിഴ്നാട്' ​​എന്നതിനു പകരം "തമിഴകം' എന്ന് രേഖപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ ചിഹ്നം കത്തില് ഒഴിവാക്കി. എന്നാല് കേന്ദ്ര സർക്കാരിന്റെ ചിഹ്നങ്ങൾ ഉൾപ്പെടുത്തി.

തമിഴ്നാടിന്റെ പേര് "തമിഴകം' എന്നാക്കണമെന്ന് ആർ എൻ രവി മുമ്പ് നിര്ദേശംവച്ചത് വന്ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇത് ആർഎസ്എസ്–- ബിജെപി അജൻഡയാണെന്നും അംഗീകരിക്കില്ലെന്നും സർക്കാരും ഡിഎംകെയും സഖ്യകക്ഷികളും നിലപാടെടുത്തു. ഇതിന്റെ തുടര്ച്ചയായാണ് ​ഗവര്ണറുടെ പുതിയനീക്കം. കത്ത് ട്വീറ്റ് ചെയ്ത സിപിഐ എം നേതാവും എംപിയും എഴുത്തുകാരനുമായ സു വേങ്കടേശന് ഗവർണർ സ്ഥാനത്തുനിന്ന് രവിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

ചെന്നൈയിൽ ഗവർണർക്കെതിരെ പോസ്റ്ററുകളും ചുവരെഴുത്തും നിറഞ്ഞു. ‘ഗെറ്റ് ഔട്ട് രവി’ എന്ന ഹാഷ് ടാ​ഗ് ട്വിറ്ററില് ഒന്നാമതെത്തി. ഇതിന് നന്ദി അറിയിച്ചുകൊണ്ടാണ് ചുവരെഴുത്തുകള് നിറയുന്നത്.



Credits National || Deshabhimani ​Online ​News https://ift.tt/d1yRcOi

Comments

Archive

Contact Form

Send