നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് തുടങ്ങും
തിരുവനന്തപുരം
നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പകൽ 11 .30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകും.
ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരള നിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായാണ് 15 വരെ നിയമസഭാ സമുച്ചയത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ നിയമസഭാ ലൈബ്രറി അവാർഡ് കഥാകൃത്ത് ടി പത്മനാഭന് മുഖ്യമന്ത്രി സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള 86 പ്രസാധകർ പങ്കെടുക്കും.
126 സ്റ്റാളുണ്ടാകും. സ്റ്റാളുകളുടെ ഉദ്ഘാടനം രാവിലെ ഒമ്പതിന് സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. പുസ്തകോത്സവത്തിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും.
Credits Kerala || Deshabhimani Online News https://ift.tt/SXjRtD7
Comments