ബിജെപി പീഡകരുടെ 
സുരക്ഷാകേന്ദ്രം : 
സുഭാഷിണി അലി


തിരുവനന്തപുരം
പീഡകരുടെ രക്ഷാകേന്ദ്രമായി ബിജെപി മാറുകയാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് സുഭാഷിണി അലി. രാജ്യത്ത് അടുത്ത ദിവസങ്ങളിൽ സ്ത്രീകൾക്കെതിരെയുണ്ടായ ചില കുറ്റകൃത്യം ഞെട്ടിക്കുന്നതാണ്.

ഹരിയാനയിൽ കായികതാരം കായികമന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടും കൃത്യമായ നടപടിയില്ല. മന്ത്രിസ്ഥാനം മാത്രമാണ് ഇയാൾ രാജിവച്ചത്. ഡൽഹിയിൽ യുവതിയെ കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവവും അതിഭീകരമാണ്. രണ്ടര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. ഈ കാലത്തും സ്ത്രീകൾ നേരിടുന്ന അതിക്രമം കുറയുന്നില്ല എന്നത് എത്ര ഭീകരമാണെന്നും സുഭാഷിണി അലി പറഞ്ഞു.

കേന്ദ്ര സർക്കാർ നയങ്ങൾ രാജ്യത്തെ സ്ത്രീകളുടെ ജീവിതം ദുരിതത്തിലാക്കിയെന്ന് ജനറൽ സെക്രട്ടറി മറിയം ധാവ്ളെ. സ്വതന്ത്ര ഇന്ത്യയിലെ സ്ത്രീകൾ ഇന്നും സുരക്ഷിതരല്ല. പോഷകക്കുറവ്, തകർന്ന റേഷൻ സംവിധാനം, തൊഴിലില്ലായ്മ, തുല്യവേതനം ലഭിക്കാത്ത സാഹചര്യം തുടങ്ങി സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണെന്ന് അവർ ചൂണ്ടിക്കാട്ടി. ദേശീയ, സംസ്ഥാന നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.



Credits Kerala || Deshabhimani ​Online ​News https://ift.tt/m7gqyYK

Comments

Archive

Contact Form

Send