മമത സർക്കാരിനെ ഗവർണർ സംരക്ഷിക്കുന്നുവെന്ന് ബിജെപി; ആനന്ദബോസിനെ ഡൽഹിക്ക് വിളിപ്പിച്ചു
ന്യൂഡൽഹി > പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല് കോണ്ഗ്രസുമായി ഗവർണർ അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി. നേതൃത്വം അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ ബംഗാള് ഗവര്ണര് സി വി ആനന്ദബോസിനെ കേന്ദ്രം ഡല്ഹിക്ക് വിളിപ്പിച്ചു.
മമതയുമായി ഗവര്ണര് പ്രകടിപ്പിക്കുന്ന ചങ്ങാത്തത്തില് ബിജെപി നേതാക്കള് അസ്വസ്ഥരാണ്. ഗവര്ണര് മുഖ്യമന്ത്രിയുടെ സെറോക്സ് മെഷീനായി എന്നായിരുന്നു രാജ്യസഭാ എംപി സ്വപന്ദാസ് ഗുപ്തയുടെ ആരോപണം. ഗവര്ണറുടെ പ്രവര്ത്തനങ്ങളില് നീരസം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഗവര്ണര് ക്ഷണിച്ച പരിപാടിയില് താന് പങ്കെടുക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു.
തൃണമൂല് കോണ്ഗ്രസ് വ്യാപകമായി ഉപയോഗിച്ചുപോരുന്ന ‘ജയ് ബംഗ്ല’ എന്ന മുദ്രാവാക്യം പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി പങ്കെടുത്ത പരിപാടിയില് ഗവര്ണര് ഉയര്ത്തിയിരുന്നു. ഇതാണ് സംസ്ഥാന ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചത്.
Credits National || Deshabhimani Online News https://ift.tt/iPuUoyJ
Comments