12 ചീറ്റകൾ കൂടി എത്തി

ഭോപാൽ
മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്ക് 12 ചീറ്റകളെ കൂടി എത്തിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ചീറ്റകളെ വ്യോമസേനയുടെ വിമാനത്തിൽ രാവിലെ പ ത്തോടെ ഗ്വാളിയോർ സേനാ താവളത്തിൽ എത്തിച്ചു. തുടർന്ന് ഹെലികോപ്റ്ററിൽ കുനോ പാർക്കിൽ എത്തിച്ച് നിരീക്ഷണകേന്ദ്രത്തിലാക്കി.

30 ദിവസത്തിനുശേഷം തുറന്നുവിടും. ഏഴ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളുമാണുള്ളത്. കഴിഞ്ഞ സെപ്തംബറിൽ എട്ട് ചീറ്റകളെ നമീബിയയിൽനിന്ന് എത്തിച്ചിരുന്നു. ഇതോടെ പാർക്കിലെ ചീറ്റകളുടെ എണ്ണം ഇരുപതായി.



Credits National || Deshabhimani ​Online ​News https://ift.tt/LbB04Il

Comments

Archive

Contact Form

Send