രമ അവധിയിൽ; സമരം 
നിർത്തില്ലെന്ന്‌ വിദ്യാർഥികൾ


കാസർകോട്
കോളേജിനെയും വിദ്യാർഥികളെയും അപമാനിച്ച കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എം രമ വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് അവധിയിൽ പോയി. കോളേജിലും പൊതുസമൂഹത്തിലും തുടരുന്ന ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഇവർ അവധിയെടുത്തത്. അധ്യാപികയെ കോളേജിൽനിന്ന് പുറത്താക്കാതെ സമരം നിർത്തില്ലെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.

എസ്എഫ്ഐ അക്രമത്തിലുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണമെന്നാണ് അവധിയെന്നാണ് രമ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും ഇവർ കോളേജിൽ വന്നിട്ടില്ല. വിവാദ പരമാർശങ്ങളിൽ മാപ്പുചോദിച്ചെങ്കിലും പൊതുസമൂഹത്തിൽ പ്രതിഷേധം കനത്തു.

കോളേജിൽ എസ്എഫ്ഐ നടത്തിയ സമരത്തിൽ ഒരിക്കലും അക്രമമുണ്ടായിട്ടില്ലെങ്കിലും മുൻ പ്രിൻസിപ്പൽ കള്ളം ആവർത്തിക്കുകയാണ്. പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികളുടെ പഠനഭാവിയും കുടുംബജീവിതവും തകർക്കുന്ന നിലയിൽ ഓൺലൈൻ ചാനലിൽ അശ്ലീല പരാമർശം നടത്തിയിട്ടും പ്രകോപനങ്ങളിൽ കുടുങ്ങാതെ ആത്മസംയമനത്തോടെയാണ് എസ്എഫ്ഐ പ്രതിഷേധിച്ചത്. കേട്ടാലറയ്ക്കുന്ന ഭാഷയിലും വാക്കുകളിലുമാണ് ഡോ. എം രമ വിദ്യാർഥികളെയും എസ്എഫ്ഐയെയും അസഭ്യം പറഞ്ഞത്.അധ്യാപകരും രക്ഷിതാക്കളും കോളേജ് പിടിഎയും ഒന്നാകെ ഇവരെ തള്ളി പരസ്യ പ്രസ്താവന നടത്തി.



Credits Kerala || Deshabhimani ​Online ​News https://ift.tt/6ofK8n0

Comments

Archive

Contact Form

Send