ജിഎസ്ടി നഷ്ടപരിഹാരം: തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര ധനമന്ത്രിയും പ്രേമചന്ദ്രനും
ന്യൂഡൽഹി> കേരളത്തിന് കേന്ദ്രസർക്കാർ ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നില്ലെന്ന് സംസ്ഥാന സർക്കാരിന് പരാതിയുണ്ടെന്ന നുണചോദ്യവുമായി ലോക്സഭയിൽ എൻ കെ പ്രേമചന്ദ്രൻ. അക്കൗണ്ടന്റ് ജനറൽ സർട്ടിഫൈ ചെയ്ത സ്റ്റേറ്റ്മെന്റ് കേരളം നൽകാത്തതു കൊണ്ടാണ് ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കാത്തതെന്ന കള്ളമറുപടിയുമായി ധനമന്ത്രി നിർമല സീതാരാമൻ. തിങ്കളാഴ്ച ലോക്സഭയിലെ ചോദ്യോത്തരവേളയിലാണ് യുഡിഎഫ്- ബിജെപി അവിശുദ്ധ സഖ്യം പാർലമെന്റില്‍ മറനീക്കിയത്.
2017–-18 മുതൽ 2021–-22 വരെയുള്ള അഞ്ചുവർഷത്തെ സ്റ്റേറ്റ്മെന്റ് കേരളം നൽകാനുണ്ടെന്നും പ്രേമചന്ദ്രൻ സർക്കാരുമായി സംസാരിച്ച് സ്റ്റേറ്റ്മെന്റ് അയക്കാനുള്ള നടപടികൾ എടുക്കൂവെന്നും ധനമന്ത്രി പറഞ്ഞു. ഒരു വർഷത്തെപ്പോലും സ്റ്റേറ്റ്മെന്റ് അയക്കാതെയാണ് കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്ന് പരാതിപ്പെടുന്നതെന്നും- ധനമന്ത്രി പറഞ്ഞു. വൈകാതെ തന്നെ കേരളത്തിന്റെ പിടിപ്പുകേടു കൊണ്ടാണ് കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം നൽകാത്തതെന്ന ആക്ഷേപവുമായി പ്രേമചന്ദ്രൻ മാധ്യമങ്ങളിൽ നിറയുകയും ചെയ്തു.
2017ൽ ജിഎസ്ടി നടപ്പായപ്പോൾ അഞ്ചുവർഷത്തേക്കാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം തീരുമാനിച്ചത്. ഈ കാലാവധി 2022–-23 വർഷത്തോടെ അവസാനിച്ചു. നഷ്ടപരിഹാര കാലാവധി നീട്ടണമെന്നതാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം. നഷ്ടപരിഹാരമായി 750 കോടി രൂപകൂടിയാണ് കിട്ടാനുള്ളത്.
Credits National || Deshabhimani Online News https://ift.tt/tKOyU8B
Comments