സ്വരാജ്‌ ട്രോഫി : കൊല്ലം മികച്ച ജില്ല, കോർപറേഷൻ തിരുവനന്തപുരം ; ഗ്രാമപഞ്ചായത്തിൽ എറണാകുളത്തെ മുളന്തുരുത്തി



തിരുവനന്തപുരം
തദ്ദേശസ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തിൽ കൊല്ലവും കോർപറേഷനിൽ തിരുവനന്തപുരവും ട്രോഫി നേടി. ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പിനാണ് ഒന്നാംസ്ഥാനം. ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയും, നഗരസഭകളിൽ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയും ഒന്നാമതെത്തി.

സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ സ്ഥാപനങ്ങൾക്ക് യഥാക്രമം 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം വീതം പ്രൈസ് മണി നൽകും. ജില്ലാതലത്തിൽ 20 ലക്ഷം, 10 ലക്ഷം വീതമാണ് സമ്മാനത്തുക. ഫെബ്രുവരി 19ന് തൃത്താലയിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.

കണ്ണൂർ ജില്ലാ പഞ്ചായത്തിന് രണ്ടാംസ്ഥാനം
സ്വരാജ് ട്രോഫി പുരസ്ക്കാരത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് രണ്ടാംസ്ഥാനം നേടി. ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ തൃശൂരിലെ കൊടകര രണ്ടാംസ്ഥാനത്തും തിരുവനന്തപുരം നെടുമങ്ങാട് മൂന്നാം സ്ഥാനത്തുമെത്തി. ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ കണ്ണൂർ പാപ്പിനിശേരി, കോട്ടയം മരങ്ങാട്ടുപിള്ളി പഞ്ചായത്തുകൾ രണ്ടും മൂന്നും സ്ഥാനം നേടി.

മുനിസിപ്പാലിറ്റി വിഭാഗത്തിൽ തൃശൂർ വടക്കാഞ്ചേരി, വയനാട് സുൽത്താൻ ബത്തേരി നഗരസഭകൾക്കാണ് രണ്ടും മൂന്നും സ്ഥാനം. സ്വരാജ് ട്രോഫി ജില്ലാതല ഒന്ന്,രണ്ട് സ്ഥാനക്കാർ : ഉഴമലയ്ക്കൽ, മംഗലപുരം (തിരുവനന്തപുരം), പടിഞ്ഞാറെ കല്ലട, ശാസ്താംകോട്ട (കൊല്ലം), തുമ്പമൺ, ഇരവിപേരൂർ (പത്തനംതിട്ട), മുട്ടാർ, കാർത്തികപ്പള്ളി (ആലപ്പുഴ), തിരുവാർപ്പ്, എലിക്കുളം (കോട്ടയം), രായമംഗലം, പാലക്കുഴ (എറണാകുളം), വെള്ളത്തൂവൽ, ചക്കുപള്ളം (ഇടുക്കി), എളവള്ളി, കൊരട്ടി (തൃശൂർ), വെള്ളിനേഴി, ശ്രീകൃഷ്ണപുരം (പാലക്കാട്), എടപ്പാൾ, ആനക്കയം (മലപ്പുറം), മരുതോങ്കര, ചേമഞ്ചേരി (കോഴിക്കോട്), മീനങ്ങാടി, നൂൽപ്പുഴ (വയനാട്), കതിരൂർ, കരിവെള്ളൂർ പെരളം (കണ്ണൂർ), ബേഡഡുക്ക, വലിയപറമ്പ (കാസർകോട്).

മഹാത്മാ പുരസ്കാരം പ്രഖ്യാപിച്ചു
തൊഴിലുറപ്പ് പദ്ധതി മികച്ച നിലയിൽ നടപ്പാക്കിയ തദ്ദേശസ്ഥാപനങ്ങൾക്കുള്ള മഹാത്മാ പുരസ്ക്കാരം പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തുകളിൽ തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്താണ് ഒന്നാംസ്ഥാനത്ത്. ബ്ലോക്ക് വിഭാഗത്തിൽ പെരുങ്കടവിള, അട്ടപ്പാടി, നീലേശ്വരവും കോർപറേഷനുകളിൽ കൊല്ലവും നഗരസഭാ വിഭാഗത്തിൽ വടക്കാഞ്ചേരി, വൈക്കം നഗരസഭകളും ഒന്നാം സ്ഥാനം നേടി.പഞ്ചായത്ത് തലത്തിൽ അഗളി, ഷോളയൂർ പഞ്ചായത്തുകൾ രണ്ടും മൂന്നും സ്ഥാനം നേടി. 
 മഹാത്മാ പുരസ്കാരം ജില്ലാതലം ഒന്ന് രണ്ട് സ്ഥാനക്കാർ: കള്ളിക്കാട്, അമ്പൂരി (തിരുവനന്തപുരം), ശൂരനാട് നോർത്ത്, ഓച്ചിറ (കൊല്ലം), മൈലപ്ര, കൊടുമൺ (പത്തനംതിട്ട), കരുവാറ്റ, തുറവൂർ (ആലപ്പുഴ), ചെമ്പ്, ടിവി പുരം (കോട്ടയം), ബൈസൺവാലി, വട്ടവട (ഇടുക്കി), കുന്നുകര, തിരുമാറാടി, കരുമല്ലൂർ (എറണാകുളം), അതിരപ്പള്ളി, പാഞ്ഞാൾ (തൃശൂർ), അഗളി, ഷോളയൂർ (പാലക്കാട്), എടപ്പാൾ, കണ്ണമംഗലം (മലപ്പുറം), മാവൂർ, കായക്കൊടി, ചക്കിട്ടപാറ (കോഴിക്കോട്), എടവക, പൊഴുതന (വയനാട്), കാങ്കോൽ –- ആലപ്പടമ്പ്, കതിരൂർ (കണ്ണൂർ), പടന്ന, മടിക്കൈ (കാസർകോട്).



Credits Kerala || Deshabhimani ​Online ​News https://ift.tt/gCejsvG

Comments

Archive

Contact Form

Send