ഉയർന്ന പിഎഫ്‌ പെൻഷൻ ; സർക്കുലർ പുറപ്പെടുവിക്കാതെ ഇപിഎഫ്‌ഒ


ന്യൂഡൽഹി
ജോലിയിൽ തുടരുന്നവർക്കും 2014 സെപ്തംബറിനുശേഷം വിരമിച്ചവർക്കും ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകാനുള്ള മാനദണ്ഡം വിശദമാക്കിയുള്ള ഇപിഎഫ്ഒ സർക്കുലർ പുറത്തിറക്കുന്നതിൽ അവ്യക്തത തുടരുന്നു. ഈയാഴ്ച സർക്കുലർ പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയം ഇപിഎഫ്ഒയ്ക്ക് കത്തയച്ചിരുന്നു. കത്ത് കിട്ടിയതായി സ്ഥിരീകരിച്ച ഇപിഎഫ്ഒ, കൃത്യമായ ഭരണാനുമതി തൊഴിൽമന്ത്രാലയത്തിൽനിന്ന് ഇനിയും ലഭിച്ചിട്ടില്ലെന്നും വിശദീകരിച്ചു. ഉയർന്ന പെൻഷൻ ഓപ്ഷൻ നൽകാൻ മാർച്ച് നാലുവരെയാണ് സുപ്രീംകോടതി സമയം അനുവദിച്ചത്. സമയപരിധി അവസാനിക്കാൻ രണ്ടാഴ്ചമാത്രം ശേഷിക്കെ കേന്ദ്രവും ഇപിഎഫ്ഒയും ഇനിയും നിലപാട് എടുക്കാത്തത് കോടിക്കണക്കിനു ജീവനക്കാരെയും പെൻഷൻകാരെയും ആശങ്കയിലാക്കി.

ഉയർന്ന പെൻഷനിൽ ആലോചനകൾ വേണ്ടിവരുമെന്ന് കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദർ യാദവ് കഴിഞ്ഞദിവസം പ്രതികരിച്ചു. കോടതി വിധിക്കുശേഷം പിഎഫ് പെൻഷനിൽ രണ്ട് സർക്കുലർ മാത്രമാണ് ഇപിഎഫ്ഒ പുറപ്പെടുവിച്ചത്.



Credits National || Deshabhimani ​Online ​News https://ift.tt/BLvjkEZ

Comments

Archive

Contact Form

Send