ജോബീ, 
ഇവിടെ നിൻ 
വാക്കുറങ്ങാതിരിക്കുന്നു

കോഴിക്കോട്
സി സി ആൻഡ്രൂസിന് മകനെക്കുറിച്ചുള്ള കനലെരിയുന്ന ഓർമകൾക്ക് കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഓരോ ജാഥകളും കാലത്തിന്റെ മുദ്രാവാക്യങ്ങളേറ്റെടുത്ത് കടന്നുപോകവേ അദ്ദേഹം മകന്റെ ഓർമയിൽ ജ്വലിക്കും. കെഎസ്യു- –-എംഎസ്എഫ് സംഘം കൊന്നില്ലായിരുന്നുവെങ്കിൽ ചെമ്പതാകയേന്തി ജോബി ആൻഡ്രൂസ് എന്ന വിപ്ലവകാരി ഇന്ന് ഈ മുന്നേറ്റത്തിന്റെ മുന്നിലുണ്ടാകുമായിരുന്നെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ മുക്കത്തെ സ്വീകരണവേദിയിൽ അദ്ദേഹമെത്തിയത് മകനുവേണ്ടിക്കൂടിയാണ്. മകന്റെ രക്തസാക്ഷിത്വം ഒരുപിടി മണ്ണിൽ ഒടുങ്ങിയില്ലെന്ന് ജീവനെടുത്തവരോട് ആൻഡ്രൂസ് നിശ്ശബ്ദമായി പറഞ്ഞുകൊണ്ടേയിരിക്കുന്നു. അരിഞ്ഞുതള്ളിയാൽ ഒടുങ്ങുന്നതല്ല ചെമ്പതാകയുടെ രാഷ്ട്രീയ മൂർച്ചയെന്ന് കുറിച്ചിടുകയാണ് ഈ അച്ഛൻ.

1992 ജൂലൈ 15നാണ് ജോബി ആൻഡ്രൂസ് കൊല്ലപ്പെടുന്നത്. എസ്എഫ്ഐ ജില്ലാ പ്രചാരണജാഥക്ക് താമരശേരി ഹൈസ്കൂളിൽ നൽകിയ സ്വീകരണത്തിനുനേരെ ക്രിമിനൽ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. കല്ലേറിൽ ഗുരുതര പരിക്കേറ്റ ജോബി ആൻഡ്രൂസ് മരിച്ചു.

താമരശേരി ആശുപത്രിയിൽ മകന്റെ ചേതനയറ്റ ശരീരം ഇപ്പോഴും ആൻഡ്രൂസിന്റെ മനസ്സിലുണ്ട്. 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ അവന്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് പ്രീഡിഗ്രി പൂർത്തിയാക്കി ബിരുദപഠനത്തിന് കാത്തിരിക്കുമ്പോഴായിരുന്നു മരണം. താമരശേരി എസ്എഫ്ഐ ഏരിയാ ജോയിന്റ് സെക്രട്ടറിയായിരുന്നു.

"അസാമാന്യ നേതൃപാടവമായിരുന്നു ജോബിക്ക്. നാടിനും പ്രസ്ഥാനത്തിനും കരുത്താകേണ്ടിയിരുന്നവൻ. ഓരോ ജാഥയും അവന്റെ ഓർമ പുതുക്കലാണ്’ - ജോബിയുടെ കൊലപാതകത്തിന് ദൃക്സാക്ഷിയും അന്ന് എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിയുമായിരുന്ന എൻ ആർ റിനീഷ് പറഞ്ഞു. സിപിഐ എം വാവാട് ലോക്കൽ സെക്രട്ടറിയാണ് റിനീഷ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/OdBk1Vc

Comments

Archive

Contact Form

Send