ത്രിപുര ഇന്ന്‌ വിധിയെഴുതും ; ബിജെപിയുടെ അട്ടിമറി ശ്രമത്തിനെതിരെ ജാഗ്രത വേണമെന്ന്‌ പ്രതിപക്ഷ കക്ഷികൾ

അഗർത്തല
അഞ്ചുവർഷം ജനാധിപത്യവും പൗരാവകാശങ്ങളും ഹനിക്കപ്പെട്ട ത്രിപുരയ്ക്ക് വ്യാഴാഴ്ച നിർണായകദിനം. ബിജെപി ഭരണത്തിനെതിരെ അമർഷം കത്തിനിൽക്കുന്ന സംസ്ഥാനത്തെ 28 ലക്ഷത്തിലേറെ വോട്ടര്മാര് വ്യാഴാഴ്ച ബൂത്തിലേക്ക്.

സമാധാനപരമായി വോട്ട് രേഖപ്പെടുത്താനാകുമോ എന്നാണ് അറിയാനുള്ളത്. പരാജയഭീതിയിലായ ബിജെപി വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുമെന്ന് പ്രതിപക്ഷകക്ഷികൾ മുന്നറിയിപ്പുനൽകി. സുരക്ഷാസേന വിന്യാസം പോളിങ്സ്റ്റേഷനുകളിൽ മാത്രമായി ഒതുക്കരുതെന്നും ജനങ്ങളിൽ ആത്മവിശ്വാസം വളർത്താൻ ഫ്ലാഗ് മാർച്ചുകൾ നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അറുപത് സീറ്റിലായി ആകെ 3337 പോളിങ് സ്റ്റേഷനിൽ 1128 എണ്ണത്തെ പ്രശ്നബാധിതമായും 240 എണ്ണത്തെ അതീവ പ്രശ്നബാധിതമായും പ്രഖ്യാപിച്ചു.

സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, മുതിർന്ന കോൺഗ്രസ് നേതാക്കളായ സുദീപ് റോയ് ബർമൻ, ആശിഷ് സാഹ എന്നിവർ സംസ്ഥാന ഇലക്ടറൽ ഓഫീസർ കിരൺ ഗിട്ടെയെ കണ്ട് സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. നടപടിയെടുക്കുമെന്ന് കിരൺ ഗിട്ടെ ഉറപ്പുനൽകി. 27ന് മേഘാലയയിലും നാ​ഗാലാന്ഡിലും വോട്ടെടുപ്പ് നടക്കും. മാർച്ച് രണ്ടിനുശേഷം രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിക്കുമെന്ന് തിപ്ര മോത സ്ഥാപകൻ പ്രദ്യോത് ബിക്രം മാണിക്യ ദേബ്ബർമ പ്രഖ്യാപിച്ചു. സാമൂഹ്യപ്രവർത്തനം തുടരും. 42 സീറ്റിൽ തിപ്ര മോത മത്സരിക്കു
ന്നുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/ZFguJ7V

Comments

Archive

Contact Form

Send