വിലശേഖരണം: ശിൽപ്പശാല സംഘടിപ്പിച്ചു
കൊച്ചി
വിലശേഖരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനുമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന ശിൽപ്പശാല കലക്ടർ രേണു രാജ് ഉദ്ഘാടനം ചെയ്തു.
സാമ്പത്തികമേഖലയിലെ വിവിധ സൂചകങ്ങൾ തയ്യാറാക്കുന്നതിനും ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനും സർക്കാർ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ഇനങ്ങളുടെ ക്വട്ടേഷൻ വില നിശ്ചയിക്കുന്നതിനുമാണ് വിലശേഖരണം നടത്തുന്നത്. നിത്യോപയോഗസാധനങ്ങൾ, ആഹാരസാധനങ്ങൾ, കാർഷികോൽപ്പന്നങ്ങൾ, ആയുർവേദ മരുന്നുകൾ, വനവിഭവങ്ങൾ, വ്യാവസായികോൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിലാണ് വിലശേഖരണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പഠിച്ച് കാര്യക്ഷമവും കുറ്റമറ്റതുമായ രീതിയിൽ വിലശേഖരണം നടത്തുന്നതിനാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമീഷൻ അംഗങ്ങളും വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഉദ്യോഗസ്ഥരും ശിൽപ്പശാലയിൽ പങ്കെടുത്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് അഡീഷണൽ ഡയറക്ടർ ബി ശ്രീകുമാർ അധ്യക്ഷനായി. സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമീഷൻ ചെയർമാൻ പി സി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ടി പി വിനോദൻ, ഡെപ്യൂട്ടി ഡയറക്ടർ എ പി ഷോജൻ എന്നിവർ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/6qHnSbZ
Comments