ബിഹാറിൽ പടുകൂറ്റൻ റാലി; ഐക്യപോരാട്ടത്തിന് 
മഹാസഖ്യം

ന്യൂഡൽഹി
ബിജെപിയെ ഭരണത്തിൽനിന്ന് തൂത്തെറിയാനും രാജ്യത്ത് ശക്തമായ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തും ബിഹാറിൽ മഹാസഖ്യത്തിന്റെ പടുകൂറ്റൻ ഐക്യറാലി. സീമാഞ്ചൽ മേഖലയിലെ പുർണിയ ജില്ലയിലെ രംഗഭൂമി മൈതാനത്ത് ജനലക്ഷങ്ങൾ പങ്കെടുത്ത റാലിയിൽ ജെഡിയു, ആർജെഡി, കോൺഗ്രസ്, ഇടതുപാർടി നേതാക്കൾ പങ്കെടുത്തു. ആർജെഡി തലവൻ ലാലുപ്രസാദ് യാദവ് ഓൺലൈനായി അഭിസംബോധന ചെയ്തു.

മോദിയെ കടപുഴക്കി എറിയാനുള്ള സമയമായെന്നും ബിജെപിയെ പരാജയപ്പെടുത്തുന്നതിന് ബിഹാർ മുൻകൈ എടുത്തിരിക്കുന്നുവെന്നും ലാലു പറഞ്ഞു. പോരാട്ടം ആർഎസ്എസിനോടാണ്. അംബേദ്കറുടെ ഭരണഘടന സംരക്ഷിക്കണമെന്നും ലാലു ആഹ്വാനം ചെയ്തു. പ്രതിപക്ഷം ഐക്യത്തിൽ നീങ്ങിയാൽ ബിജെപി 100 സീറ്റിൽ ഒതുങ്ങുമെന്നും ഐക്യം സാധ്യമാക്കാൻ മുഖ്യപ്രതിപക്ഷ പാർടിയെന്ന നിലയിൽ കോൺഗ്രസ് മുൻകൈ എടുക്കണമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
തന്റെ ഏക ലക്ഷ്യം പ്രതിപക്ഷ ഐക്യമാണെന്നും നിതീഷ് പറഞ്ഞു.

മഹാരാഷ്ട്ര മാതൃകയിൽ ജെഡിയുവിനെ പിളർത്താൻ ശ്രമിച്ച ബിജെപിയെ പാഠം പഠിപ്പിച്ചെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. സീമാഞ്ചലിലേക്ക് ബിജെപിയുടെ ബീ ടീം മത്സരിക്കാൻ എത്തുമെന്ന് അസദുദ്ദീൻ ഒവൈസിയെ പേരെടുത്തു പറയാതെ തേജസ്വി പരിഹസിച്ചു. റാലിയിൽ സിപിഐ എം, സിപിഐ എംഎൽ, സിപിഐ, കോൺഗ്രസ് നേതാക്കളും സംസാരിച്ചു. രംഗഭൂമി മൈതാനത്ത് കയറാനാകാതെ ആയിരങ്ങൾ പുറത്തുനിന്നാണ് നേതാക്കളുടെ പ്രസംഗം കേട്ടത്.

അതേസമയം, ബാൽമീകി നഗർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സംഘടിപ്പിച്ച ബിജെപി റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത് സംസാരിച്ചു. ഇനി നിതീഷുമായി സഖ്യമുണ്ടാക്കില്ലെന്നും ആർജെഡി– -ജെഡിയു സഖ്യം വെള്ളവും എണ്ണയുംപോലെ ചേരാത്തതാണെന്നും ഷാ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/4AsCy7t

Comments

Archive

Contact Form

Send