ഡസ്‌ക്കില്‍ കൊട്ടി ശബ്ദമുണ്ടാക്കിയതിന് മൂന്നാം ക്ലാസ് കാരന്റെ കരണത്തടിച്ച് അധ്യാപിക; പരാതി
ഇടുക്കി> ക്ലാസില് വച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്ഥിയുടെ മുഖത്ത് അധ്യാപിക അടിച്ചതായി പരാതി.ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ഇടുക്കി വണ്ടിപ്പെരിയാര് സര്ക്കാര് എല്പി സ്കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാര്ഥി ആശുപത്രിയില് ചികിത്സ തേടി.
ടീച്ചര് ക്ലാസിലില്ലാതിരുന്നതിനാല് കുട്ടികളില് ചിലര് ഡസ്ക്കില് കൊട്ടി ശബ്ദമുണ്ടാക്കി. ഈ സമയം അതുവഴിയെത്തിയ ജൂലിയറ്റ് എന്ന് അധ്യാപിക ഡസ്കില് കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്തടിക്കുകയായിരുന്നു എന്നാണ് പരാതിയില് പറയുന്നത്. സ്കൂളിലെ താല്കാലിക അധ്യാപികയാണ് ആരോപണ വിധേയയായ ജൂലിയറ്റ്.
ചൈല്ഡ് ലൈന് പ്രവര്ത്തകരെത്തി വിവരങ്ങള് ശേഖരിച്ച ശേഷം വണ്ടിപ്പെരിയാര് പൊലീസിനെ അറിയിച്ചു. വൈകീട്ട് ജോലി കഴിഞ്ഞ് അമ്മയെത്തിയപ്പോഴാണ് ടീച്ചര് അടിച്ച കാര്യം കുട്ടി പറഞ്ഞത്. വേദനയെ തുടര്ന്ന് ഭക്ഷണം കഴിക്കാന് കഴിയാതെ വന്നതോടെയാണ് ആശുപത്രിയില് എത്തിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/fwIRjsg
Comments