ബെല്ലും ബ്രേക്കും ഇല്ലാതെ സതീശൻ, പിന്നാലെ ഖേദപ്രകടനം
തിരുവനന്തപുരം
നിയമസഭയിൽ ബെല്ലും ബ്രേക്കും ഇല്ലാതെ പരമാർശം നടത്തിയശേഷം ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ബജറ്റ് ചർച്ചയിലാണ് മന്ത്രി എം ബി രാജേഷിനെതിരെ നടത്തിയ പരാമർശം പിൻവലിച്ചത്. തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ പ്രതിപക്ഷനേതാവ് പ്രതികരിച്ച് കണ്ടില്ലെന്നും പകരം കശ്മീരിലെ മഞ്ഞിൽ നിൽക്കുന്ന ഫോട്ടോ മാത്രമാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും കഴിഞ്ഞദിവസം ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകവെ മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു.
ചെയറിലിരുന്ന ആളാണ് ഇപ്പോൾ താഴെ ഇരിക്കുന്നതെന്നും അതിലും തറയാകരുതെന്നുമായിരുന്നു സതീശൻ ഇതിനെതിരെ ബുധനാഴ്ച പറഞ്ഞത്. ഇക്കാര്യം ചോദ്യംചെയ്ത് എം ബി രാജേഷ് രംഗത്തെത്തി. ചെയറിലിരുന്ന് താൻ എന്തോ മോശം കാര്യങ്ങൾ ചെയ്തെന്ന നിലയിലാണ് പരാമർശമെന്നും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന ഉറപ്പ് ചെയറും നൽകി. തുടർന്നാണ് മന്ത്രിക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും പിൻവലിക്കുന്നതായും ഇക്കാര്യം സ്പീക്കറെ അറിയിച്ചെന്നും സതീശൻ വ്യക്തമാക്കിയത്.
Credits Kerala || Deshabhimani Online News https://ift.tt/qYr93Ue
Comments